സുനിൽ ഒറ്റപ്പാലം
പാലക്കാട്.ധോണി ഐ..പി.സി.പട്ടാമ്പി സെന്റർ പതിനാലാമത് വാർഷിക സമ്മേളനവും 25-ാമത് ധോണി കൺവെൻഷനും (സിൽവർ ജൂബിലി കൺവെൻഷൻ) ജനുവരി 29, 30, 31. (വ്യാഴം മുതൽ ഞായർ വരെ) ദിവസവും.വൈകുന്നേരം 5 :30. മുതൽ 9 മണിവരെ യു.പി. സ്കൂളിന് സമീപം കർമ്മേൽ ഗ്രൗണ്ട് (സൂര്യ നഗർ കാക്കാണി) വെച്ച് നടത്തപ്പെടുന്നു.
പാസ്റ്റർ. ചാക്കോ. ദേവസ്യ. (പട്ടാമ്പി സെന്റർ മിനിസ്റ്റർ) ഉദ്ഘാടനം നിർവഹിക്കുന്നു. പ്രസ്തുത യോഗത്തിൽ പാസ്റ്റർ.അജി. ആന്റണി. റാന്നി, പാസ്റ്റർ.ഫിലിപ്പ്. തോമസ്. കരുവാറ്റ, പാസ്റ്റർ. സജു. ചാത്തന്നൂർ,പാസ്റ്റർ അനീഷ്.കാവാലം. എന്നിവർ ദൈവവചനം പ്രഘോഷിക്കുന്നു.
ശാലോം വോയിസ് പത്തനാപുരം ഗാനസുശ്രൂഷ നിർവഹിക്കുന്നതോടൊപ്പംതന്നെ ഗസ്റ്റ് സിംഗർ ആയ സിസ്റ്റർ. പെർസിസ്. ജോൺ. (ന്യൂഡൽഹി) പങ്കെടുക്കുന്നു.
കൂടാതെ വെള്ളിയാഴ്ച രാവിലെ ഉപവാസ പ്രാർത്ഥന പത്തുമണി മുതൽ ഒരു മണി വരെയും, ശനിയാഴ്ച സാംസ്കാരിക സമ്മേളനം പത്തുമണി മുതൽ ഒരു മണി വരെയും, ഞായറാഴ്ച സംയുക്ത സഭായോഗം 9 മണി മുതൽ ഒരുമണിവരെയും നടത്തപ്പെടുന്നു. യോഗത്തിലേക്ക് എല്ലാവരെയും സ്നേഹത്തോടെ സ്വാഗതം ചെയ്യുന്നു.




