ന്യൂസ്:- തോമസ് ജോർജ്ജ് വണ്ടിത്താവളം
ഐപിസി പാലക്കാട് നോർത്ത് സെൻ്റർ പിവൈപിഎ 2024 – 25 വർഷത്തേക്കുള്ള പ്രവർത്തന ഉദ്ഘാടനവും ഏകദിന മീറ്റിങ്ങും ഓഗസ്റ്റ് 26 ന്.
നടക്കും
ജൂലൈ 13 ന് നടന്ന ഡിസ്ട്രിക്റ്റ് ജനറൽ ബോഡിയിൽ 2024-’25 വർഷത്തെ പുതിയ പിവൈപിഎ ഭാരവാഹികളെ തെരഞ്ഞെടുത്തു. പാസ്റ്ററന്മാരായ മാത്യൂസ് ചാക്കോ (പ്രസിഡൻ്റ്), ബിജോ ചാക്കോ (സെക്രട്ടറി), . എബ്രഹാം ജേക്കബ് (ട്രഷറർ) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട പുതിയ നേതൃത്വം.
ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനവും ഏകദിന മീറ്റിങ്ങും ചുങ്കം ഐപിസി എബനേസർ സഭയിൽ വെച്ച് ഓഗസ്റ്റ് 26 (ചൊവ്വ) രാവിലെ 9:30 മുതൽ ഉച്ചയ്ക്ക് 1:30 മണി വരെ നടത്തപ്പെടും. സെൻ്റർ മിനിസ്റ്റർ പാസ്റ്റർ. എം. വി. മത്തായി ഉദ്ഘാടനം നിർവഹിക്കും. പാസ്റ്റർ സുഭാഷ് കുമരകം മുഖ്യസന്ദേശം നൽകും.




