ജി.എം തിരുവനന്തപുരം
ഇതര പെന്തെക്കോസ്തു മൂവ്മെൻ്റുകളെ അപേക്ഷിച്ചു ഐ. പി സി എന്ന സഭാ സംഘടനയിലാണ് ഏര്യാ എന്ന നാമകരണത്തിൽ പ്രവർത്തന മേഖലകൾ രൂപം കൊള്ളുന്നത്. പണ സ്വാദീനവും ആൾ സ്വാദീനവും ഉപയോഗപ്പെടുത്തി ഏര്യാ പാസ്റ്ററന്മാരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു വരുന്നു. ഇക്കൂട്ടർ സെൻ്റർ പാസ്റ്റർ എന്നാണ് അറിയപ്പെടുന്നതും
ഒരു ഏരിയ അനുവദിച്ചു കിട്ടണമെങ്കിൽ കുറഞ്ഞത് ആറ് പ്രവർത്തനങ്ങൾ എങ്കിലും ഉണ്ടായിരിക്കണം. ചിലർക്ക് ഇത് ബാധകവുമല്ല. ഏരിയാ ലഭിച്ചു കഴിഞ്ഞാൽ ഒരു
നിശ്ചിത കാലയളവിനുള്ളിൽ സെൻ്റർ ആകണം. സെൻ്റർ ആകണമെങ്കിൽ കുറഞ്ഞത് 15 സഭകൾ വേണം. അതെല്ലെങ്കിൽ 300-ൽ അധികം വിശ്വാസികൾ വേണം. ഇവിടെ എന്താണ് സംഭവിക്കുന്നത്. ഏര്യാ പാസ്റ്റർ ആയാൽ സ്പോൺസർ ന്മാരെ കിട്ടും.. മാസ മാസം ലഭിക്കുന്ന തുക ആരോടും കണക്ക് ബോധിപ്പിക്കണ്ട. എവിടെ പോയാലും മുൻനിരയിൽ കസേര ജീവിതം സുഖം. ഇതാണ് ഇന്നത്തെ അവസ്ഥ. പിന്നെയെങ്ങനെ ഏര്യാ വളർന്ന് സെൻ്റർ ആകും. ഏര്യാ പ്രവർത്തനാനുമതി നൽകുമ്പോൾ സെൻ്റർ ആക്കി മാറ്റുവാൻ ഒരു നിശ്ചിതകാലാവധി കൂടി കൊടുക്കണം. കാലാവധിക്കുള്ളിൽ സെൻ്റർ ആകുന്നില്ലെങ്കിൽ ഏര്യാ തിരിച്ചെടുത്ത് പ്രവർത്തിക്കുവാൻ കഴിവുള്ള മാറ്റാർക്കെങ്കിലും നൽകണം. ഏര്യാ പ്രവർത്തനം ആരംഭിച്ചിട്ട് വർഷങ്ങൾ പിന്നിട്ടിട്ടും യാതോരു വളർച്ചയും ഇല്ലാതെ മുരടിച്ച അവസ്ഥയിൽ തുടരുന്ന ഏരിയകൾ എത്രയെത്ര…… റദ്ദു ചെയ്യു. ഇങ്ങനെയുള്ളവയെ ‘




