Home Daily news ഐ.പി.സി കണ്ണൂർ സെന്റെറിന് പുതിയ നേതൃത്യം; പാസ്റ്റർ എം.ജെ ഡൊമിനിക്ക് വീണ്ടും സെന്റർ പ്രസിഡൻറ്

ഐ.പി.സി കണ്ണൂർ സെന്റെറിന് പുതിയ നേതൃത്യം; പാസ്റ്റർ എം.ജെ ഡൊമിനിക്ക് വീണ്ടും സെന്റർ പ്രസിഡൻറ്

0

News- NS. Nellikunnam

ഐപിസി കണ്ണൂർ സെന്ററിന് പുതിയ നേതൃത്വം നിലവിൽ വന്നു.
ഇന്നലെ (18.12.22)ന് ഐപിസി കണ്ണൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ എം ജെ ഡോമനിക്കിന്റെ അധ്യക്ഷതയിൽ കൂടിയ ജനറൽ ബോഡി മീറ്റിങ്ങിൽ വച്ചാണ് 2022-23 വർഷത്തേക്കുള്ള ഐ പി സി കണ്ണൂർ സെന്ററിലെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.. 23 അംഗ കമ്മറ്റിയാണ് നിലവിൽ വന്നത്. പസ്റ്റർ എം ജെ ഡോമനിക് വീണ്ടും സെന്റർ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റ് പാസ്റ്റർ പിജെ ജോസ് , സെക്രട്ടറി. പാസ്റ്റർ ബിജു തോമസ്, ജോയിന്റ് സെക്രട്ടറി ന്മാർ പാസ്റ്റർ ജോയികുട്ടി തോമസ് ജേക്കബ് (ഐ.പി.സി സ്റ്റേറ്റ് കൗൺസിൽ അംഗം) ട്രഷറാർ. ബ്രദർ. തോമസ് മാത്യു എന്നി എക്സിക്യൂട്ടിവ് സും.

പാസ്റ്റർ പി.ജെ ജോസ്
പാസ്റ്റർ ബിജു തോമസ്

കണ്ണൂർ സെന്റർ കൺവെൻഷൻ 2023 ഏപ്രിൽ മാസം കരുവഞ്ചാലിൽ വച്ച് നടത്താനും കൂടാതെ 2023വർഷത്തെ മാസയോഗങ്ങൾ വിവിധ സഭകളിൽ വച്ച് നടത്താനുള്ള ക്രമീകരങ്ങളും നടത്തുകയും ഉണ്ടായി.. ജനറൽ ബോഡിയിൽ സെന്റർ സെക്രട്ടറി പാസ്റ്റർ ബിജു തോമസ് സ്വാഗതവും ജോയിന്റ് സെക്രട്ടറി ബ്രദർ തോമസ് ജേക്കബ് നന്ദിയും പറഞ്ഞു. 18ന് 3.30pm ന് ആരംഭിച്ച മീറ്റിംഗ് 6മണിയോടെ സമാപിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here