Home Daily news ഐ.പി.സി സംസ്ഥാന പി.വൈ പി.എ 74-ാം മത് ജനറൽ ക്യാമ്പ് 23 മുതൽ 25 വരെ...

ഐ.പി.സി സംസ്ഥാന പി.വൈ പി.എ 74-ാം മത് ജനറൽ ക്യാമ്പ് 23 മുതൽ 25 വരെ ചരൽക്കുന്നിൽ

0

കുമ്പനാട് : സംസ്ഥാന പി വൈ പി എയുടെ 74 മത് ജനറൽ ക്യാമ്പ് എക്സോഡസ് സീസൺ IV, 2021 ഡിസംബർ 23 മുതൽ 25 വരെ കോഴഞ്ചേരി ചരൽക്കുന്ന് മാർത്തോമാ ക്യാമ്പ് സെന്ററിൽ നടക്കും.
കോവിഡ് പ്രോട്ടോകോൾ അനുസരിച്ചു പ്രീ-രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് പ്രവേശനം അനുവദിക്കും. ഓൺലൈൻ വഴിയാണ് രജിസ്ട്രേഷൻ. പാസ്റ്റർ. സാംകുട്ടി ജോൺ ചിറ്റാർ, ബ്രദർ അജി കല്ലുങ്കൽ എന്നിവർ ജനറൽ കൺവീനർമാരായും, പാസ്റ്റർ ബ്ലെസ്സൻ കുഴിക്കാല, ബ്രദർ ഫിന്നി പി. മാത്യു എന്നിവർ കൺവീനർമാരും, പത്തനംതിട്ട മേഖലയിലെ മുൻ പി വൈ പി എ ഭാരവാഹികളെയും ഉൾപ്പെടുത്തി വിപുലമായ ക്യാമ്പ് കമ്മിറ്റിയും പ്രവർത്തിക്കും.

കേരളത്തിലെ വിവിധ മേഖലയിൽ നിന്നുള്ള യുവജന പ്രവർത്തകർ ക്യാമ്പിൽ പങ്കെടുക്കും.
ഐപിസി മുൻ ജനറൽ പ്രസിഡന്റ് പാസ്റ്റർ കെ. സി ജോൺ ഉത്ഘാടനം ചെയ്യുന്ന 74-മത് ക്യാമ്പിൽ അനുഗ്രഹീതരായ ദൈവദാസന്മാർ
ക്ലാസുകൾ നയിക്കും.
ഇമ്മനുവേൽ കെ.ബി, ഫ്ലവി ഐസക്ക് എന്നിവർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ട്രാൻസ്ഫോർമേഴ്സ് ഗെയിം സെഷനുകൾ
നയിക്കും.തീം അവതരണം, സിമ്പോസിയം, മിഷൻ ചലഞ്ച്, ഗാന പരിശീലനം, കാത്തിരിപ്പ് യോഗം, കൗൺസിലിംഗ് സെഷൻ, ആദരിക്കൽ ചടങ്ങ്, ടാലെന്റ് നൈറ്റ് എന്നിവ ക്യാമ്പിന്റെ ഭാഗമായി നടക്കും.
പി വൈ പി എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ സുവി അജു അലക്സ്, പാസ്റ്റർ സാബു ആര്യപ്പള്ളിൽ, പാസ്റ്റർ ബെറിൽ ബി. തോമസ്, സുവി ഷിബിൻ ജി. ശാമുവേൽ, പാസ്റ്റർ ഷിബ ഫൽദോസ് ബ്രദർ സന്തോഷ് എം. പീറ്റർ, ബ്രദർ വെസ്ലി പി. എബ്രഹാം, പാസ്റ്റർ തോമസ് ജോർജ് കട്ടപ്പന എന്നിവർക്കൊപ്പം സംസ്ഥാന പി വൈ പി എ ജനറൽ കോ ഓർഡിനേറ്റർ ബ്രദർ ജസ്റ്റിൻ രാജ്, ജോ. കോ-ഓർഡിനേറ്റർ ബ്രദർ ബിബിൻ കല്ലുങ്കൽ ക്യാമ്പിന് നേതൃത്വം നൽകും.
ബ്രദർ സന്ദീപ് വിളുമ്പുകണ്ടം ക്യാമ്പ് മീഡിയ കൺവീനറായി പ്രവർത്തിക്കും ബ്രദർ സന്ദീപ് വിളുമ്പുകണ്ടം ക്യാമ്പ് മീഡിയ കൺവീനറായി പ്രവർത്തിക്കും.
ഹാർവെസ്റ്റ് ടിവി വഴി ക്യാമ്പ് തത്സമയം വീക്ഷിക്കാം.
പ്രീ – രജിസ്റ്റർ
ചെയ്യുവാനുള്ള ലിങ്ക് https://forms.gle /GOJLHRFWqVqXxvtb8

LEAVE A REPLY

Please enter your comment!
Please enter your name here