Home Daily news കല്ലിയൂർ ഊക്കോട് AG സഭാഹാളിലെ ഉപകരണങ്ങൾ അടിച്ചു തകർത്തു. പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (PCI)...

കല്ലിയൂർ ഊക്കോട് AG സഭാഹാളിലെ ഉപകരണങ്ങൾ അടിച്ചു തകർത്തു. പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (PCI) പ്രവർത്തകർ സ്ഥലം സന്ദർശിച്ചു .

0

ന്യൂസ് പാസ്റ്റർ ഷൈജു വെള്ളനാട്

അസംബ്ലീസ് ഓഫ് ഗോഡ് ചർച്ച് (AG) വിഴിഞ്ഞം സെക്ഷന്റെ ഒരു ലോക്കൽ സഭയായ  കല്ലൂരിനും വെള്ളയണിക്ക് ഇടയിൽ സ്ഥിതി ചെയ്യുന്ന ഊക്കോട് AG  സഭാഹാളിൽ കഴിഞ്ഞ ദിവസം രാത്രിയിൽ അടുത്തുള്ള സാമൂഹ്യ വിരുദ്ധനായ ഒരു വ്യക്തി മദ്യപിച്ചു വന്നു അതിക്രമിച്ചു കയറി ഉപകരണങ്ങൾ ( സൗണ്ട് സിസ്റ്റം, കസേരകൾ, ഫാനുകൾ, പ്രസംഗ പീഠവും) എല്ലാം അടിച്ചു തകർത്തു, സഭാഹാളിൻ്റെ വാതിൽ പൊളിച്ചു കളഞ്ഞു. 1ലക്ഷം രൂപയുടെ നഷ്ടം സഭയ്ക്കു നേരിട്ടു.ആയതിനാൽ എല്ലാ ദൈവദാസന്മാരുടെയും ദൈവമക്കളുടെയും പ്രാർത്ഥന സഭാ ശുശ്രൂഷകനായ പാസ്റ്റർ അലക്സ് മാത്യു  ചോദിക്കുന്നു. (9995367614)
ഈ വിഷയത്തിൽ പെന്തക്കോസ്തൽ കൗൺസിൽ ഓഫ് ഇന്ത്യ (PC I) തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് പാസ്റ്റർ ജേക്കബ് കുര്യൻ ഇടപെടുകയും PCl ബാലരാമപുരം യൂണിറ്റിന്റെ നേതൃത്വത്തിൽ ഉള്ള പ്രവർത്തകർ സംഭവം നടന്ന സ്ഥലം സന്ദർശിക്കുകയും ചെയ്തു. PCI തിരുവനന്തപുരം ജില്ലാ സെക്രട്ടറി പാസ്റ്റർ K A തോമസ് പാസ്റ്റർ അലക്സ് മാത്യുവിനെ  ഫോണിൽ വിളിച്ച് എല്ലാ പിന്തുണയും PCI യുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്ന് അറിയിച്ചു.

ഊക്കോട് AG സഭാ ശുശ്രൂഷകൻ Pr അലക്സ് മാത്യു : 9995676114

LEAVE A REPLY

Please enter your comment!
Please enter your name here