Home Daily news *കൊടുമൺ പെന്തെക്കോസ്തു ഫെലോഷിപ്പ്; ലഹരി വിരുദ്ധ ബോധവത്ക്കരണ സന്ദേശവാഹന യാത്ര ഏപ്രിൽ ഒന്നിന്*

*കൊടുമൺ പെന്തെക്കോസ്തു ഫെലോഷിപ്പ്; ലഹരി വിരുദ്ധ ബോധവത്ക്കരണ സന്ദേശവാഹന യാത്ര ഏപ്രിൽ ഒന്നിന്*

0

എൻ.എസ് നെല്ലിക്കുന്നം

പത്തനംതിട്ട: കൊടുമണ്ണിലും പരിസര പ്രദേശങ്ങളിലും ഉള്ള പെന്തക്കോസ്തു സഭകളുടെ സംയുക്ത വേദിയായ കൊടുമൺ പെന്തക്കോസ്തു ഫെലോഷിപ്പിൻ്റെ ചുമതലയിൽ പത്തനംതിട്ട ഫെയ്ത്ത് വാരിയേഴ്സ് ടീമിൻ്റെ സഹകരണത്തോടെ ഏപ്രിൽ 1ന് ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ വാഹന യാത്ര നടത്തും. രാവിലെ 9 മണിക്ക് വാഴമുട്ടത്ത് ജനറൽ പ്രസിഡണ്ട് പാസ്റ്റർ. ജി സാംകുട്ടി അടൂർ ഉത്ഘാടനം ചെയ്യും വൈസ് പ്രസിഡണ്ട് പാസ്റ്റർ. ജോർജ് വർഗീസ് അദ്ധ്യക്ഷത വഹിക്കും. വള്ളിക്കോട് , കൊടുമൺ ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് വൈകിട്ട് 6 മണിക്ക് കൊടുമൺ ടൗണിൽ യാത്ര സമാപിക്കും. രക്ഷാധികാരി. പാസ്റ്റർ പി.വി. വർഗീസ്, അദ്ധ്യക്ഷത വഹിക്കും. പാസ്റ്റർമാരായ .ഷാജി കുമ്പളപ്പള്ളിൽ, ഷിബു ജോൺ, ബിനോയി എം ജോഷ്വാ ,തോമസ് സാമുവേൽ, സി തങ്കച്ചൻ , പി.ജെ തോമസ് , സജി വിളവിനാൽ എന്നിവർ പ്രസംഗിക്കും പാസ്റ്റർ വിൽസൻ ജോസ് , എം.ഡി ജോർജ് , ഷാജി ജോൺ എന്നിവർ നേതൃത്വം നൽകും

LEAVE A REPLY

Please enter your comment!
Please enter your name here