Home Daily news ഒടുവിൽ കുഞ്ഞു പെറ്റമ്മയുടെ കൈകളിൽ

ഒടുവിൽ കുഞ്ഞു പെറ്റമ്മയുടെ കൈകളിൽ

0

വാർത്ത…തോമസ് ജേക്കബ് കണ്ണൂർ

കുഞ്ഞുമായി അനുപമ

ദത്ത് വിവാദ കേസിൽ കോടതി ഉത്തരവ് പ്രകാരം കുഞ്ഞിനെ അനുപമയ്ക്ക് കൈമാറി. തിരുവനന്തപുരം വഞ്ചിയൂർ കുടുംബ കോടതിയാണ് ഇതുസംബന്ധിച്ച് വിധി പുറപ്പെടുവിച്ചത്. ഇന്ന് ബുധനാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അനുപമ കുഞ്ഞിനെ ഏറ്റുവാങ്ങിയത്.ജഡ്ജിയുടെ ചേംബറിൽ വച്ചാണ് ശിശുക്ഷേമസമിതി ഉദ്യോഗസ്ഥരുടെ കയ്യിൽനിന്നും അനുപമ കുഞ്ഞിനെ ഏറ്റുവാങ്ങിയത്. ഇന്ന് ഉച്ചയോടെ തന്നെ ശിശുക്ഷേമ സമിതിയുടെ വാഹനത്തിൽ പോലീസ് അകമ്പടിയോടെയാണ് കോടതിയിൽ കുഞ്ഞിനെ എത്തിച്ചത്. കോടതിയിൽ നിന്നും കുഞ്ഞിനെ ഏറ്റുവാങ്ങിയശേഷം ശിശുക്ഷേമ സമിതിയുടെ മുന്നിലുള്ള അനുപമ അജിത്ത് ഐക്യദാർഢ്യ സമരപ്പന്തലിലേക്കാണ് അനുപമ കടന്നുപോയത്. തന്നോടൊപ്പം സമരപ്പന്തലിൽ ഉണ്ടായിരുന്നവരോടും മാധ്യമപ്രവർത്തകരോടു നന്ദി അറിയിച്ചുകൊണ്ട് കുഞ്ഞുമായി വീട്ടിലേക്ക് പോയി.

LEAVE A REPLY

Please enter your comment!
Please enter your name here