വാർത്ത :ഷാജി വർഗ്ഗീസ് കലയപുരം
കുടക്: അസംബ്ലീസ് ഓഫ് ഗോഡ് സഭാ ശുശ്രൂഷകൻ ഡാമിൽ വീണ് കാണാതെയായി. ഉത്തരകന്നഡ ജില്ലയിലെ സിർസിയിൽ എജിസഭാ ശുശ്രൂഷകൻ പാസ്റ്റർ സാമുവൽ ആണ് അപകടത്തിൽ പെട്ടത്.കുടുംബത്തോടൊപ്പം ഡാം കാണാൻ എത്തിയതായിരുന്നു. കാൽ വഴുതി വെള്ളത്തിലേക്ക് വീഴുകയായിരുന്നു പോലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നു. ദു:ഖത്തിലായിരിക്കുന്ന കുടുംബാഗങ്ങളെ ഓർത്ത് പ്രാർത്ഥിക്കുക




