Home Daily news ചവറയിൽ ഇന്ന് പുലർച്ചെ വാഹനാ പകടം; നാലു മത്സ്യ തൊഴിലാളികൾ മരിച്ചു. 29 പേർക്ക് പരിക്ക്

ചവറയിൽ ഇന്ന് പുലർച്ചെ വാഹനാ പകടം; നാലു മത്സ്യ തൊഴിലാളികൾ മരിച്ചു. 29 പേർക്ക് പരിക്ക്

0

ജി.എം ന്യൂസിന് വേണ്ടി കണ്ണൂരിൽ നിന്നും തോമസ് ജേക്കബ്

കൊല്ലം:- ചവറയിലുണ്ടായ വാഹനാപകടത്തിൽ നാലു മത്സ്യത്തൊഴിലാളികൾ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ പുല്ലുവിള കൊച്ചുപളളി കരുണാംബരൻ (56), പുല്ലുവിള ബർകുമൻ (45), തമിഴ്നാട് സ്വദേശി ബിജു (38), വിഴിഞ്ഞം സ്വദേശി ജസ്റ്റിൻ (56) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ 2 പേരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 27 പേർ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.

പുലർച്ചെ ഒരു മണിയോടെയായിരുന്നു അപകടം. തമിഴ്നാട്ടിൽ നിന്നും കോഴിക്കോട് ബേപ്പൂരിലേക്ക് മത്സ്യത്തൊഴിലാളികളുമായി പോകുകയായിരുന്നു മിനി ബസ്. കൊല്ലത്തേക്ക് പോകുകയായിരുന്ന ഇൻസുലേറ്റഡ് വാൻ കാറിലും മരത്തിലും തട്ടി മിനി ബസിലേക്ക് ഇടിച്ചു കയറുകയായിരുന്നു. നാട്ടുകാരും പൊലീസും അഗ്നിശമന സേനയും ചേർന്നാണ് പരുക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്.

അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here