Home Daily news ചര്‍ച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ മാര്‍ച്ച് 24 മുതൽ 26...

ചര്‍ച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് കണ്‍വന്‍ഷന്‍ മാര്‍ച്ച് 24 മുതൽ 26 വരെ

0

ഷെർജൻ എം. ഷൈൻ


മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ജനറല്‍ കണ്‍വന്‍ഷന്‍ മുളക്കുഴയില്‍ സഭാ ആസ്ഥാനത്ത് മാര്‍ച്ച് 24 മുതൽ 26 വരെ നടക്കും. 24 വൈകിട്ട് 5.30ന് സ്റ്റേറ്റ് ഓവര്‍സിയര്‍ റവ. സി. സി. തോമസ് ഉദ്ഘാടനം ചെയ്യുന്ന യോഗത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് പാസ്റ്റര്‍ റെജി അദ്ധ്യക്ഷനായിരിക്കും.

കണ്‍വന്‍ഷന്റെ നടത്തിപ്പിനു സ്റ്റേറ്റ് ഓവര്‍സിയറോടൊപ്പം പാസ്റ്റര്‍ വൈ. റെജി (അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്), പാസ്റ്റര്‍ സജി ജോര്‍ജ് (സ്റ്റേറ്റ് സെക്രട്ടറി), ഡോ. ഷിബു കെ. മാത്യു(എജ്യുക്കേഷൻ ഡയറക്ടര്‍), ജോസഫ് മറ്റത്തുകാല(ബിലീവേഴ്‌സ് ബോര്‍ഡ് സെക്രട്ടറി), സ്റ്റേറ്റ് കൗണ്‍സില്‍ അംഗങ്ങള്‍, സ്റ്റേറ്റ് ബിലീവേഴ്‌സ് ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

പകല്‍യോഗങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല. പങ്കെടുക്കുന്നവരുടെ എണ്ണം കോവിഡ് മാനദണ്ഡമനുസരിച്ച് നിയന്ത്രണവിധേയമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here