News:- Thomas Jacob Kannur
പുൽപള്ളി കാട്ടുനായ്ക്ക ഗോത്രത്തിൽ നിന്നുമുള്ള ദമ്പതികൾ ഇനി പോലീസ് സേനയിലേക്ക് .മുള്ളൻ കൊല്ലി കാപ്പിപ്പൊടി
കോളനിയിലെ പ്രാക്തന ഗോത്ര വർഗ്ഗ
വിഭാഗത്തിലെ,കാട്ടുനായ്ക്ക വിഭാഗത്തിൽ നിന്നുമാണ് ഷിജുവും, ഭാര്യ സുധ വിശ്വനാഥും ഇനി പോലീസ് സേനയിലേക്ക് ചുവടുവെയ്ക്കുന്നത്. ജീവിത പ്രാരാബ്ദങ്ങളുടെ വേനലിൽ തളർന്നിരുന്ന ഈ ദമ്പതികൾ തൃശ്ശൂർ കാവലാളുകൾ ആകുന്നു .
പോലീസ് അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കി ഇനി നാടിനു കാവൽപട്ടാളമാകുന്നു.

ഷിജു പുൽപ്പള്ളി പഴശ്ശിരാജാ കോളേജിൽനിന്ന് ബിരുദം, സി.കെ രാഘവൻ മെമ്മൊറിയൽ കോളജിൽ ബി എഡ് വിജയിച്ചതിനു ശേഷം ഷിജു കൂലിപ്പണിക്ക് വരെ പോയാണ് കുടുംബം പുലർത്തിയിരുന്നത്.രാഘവൻ മെമ്മോറിയൽ ബി.എഡ് കോളേജിൽ നിന്ന് ബി. എഡ്
ഫസ്റ്റ്ക്ലാസോടെ പാസാവുകയും ചെയ്തു.
നാലുവർഷം മുമ്പ് ഷിജു അവസാനവർഷ ബിരുദ്ധ വിദ്യാർത്ഥിയായിരിക്കുമ്പോളാണ് സുധയെ ജീവിതസഖിയാകുന്നത് .പഠനത്തിൽ മിടുക്കിയായിരുന്ന സുധ കാലിക്കറ്റ് സർവകലാശാല നിന്നും എം എ ഡിഗ്രി രണ്ടാം റാങ്കോടെ പാസ്സായി




