Home Daily news ഞാന്‍ മാപ്പ് പറയുന്നു; മൂത്രമൊഴിച്ച് അപമാനിച്ച ആദിവാസി യുവാവിന്റെ കാല്‍ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്...

ഞാന്‍ മാപ്പ് പറയുന്നു; മൂത്രമൊഴിച്ച് അപമാനിച്ച ആദിവാസി യുവാവിന്റെ കാല്‍ കഴുകി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍

0

സുനിൽ ഒറ്റപ്പാലം

ഭോപ്പാൽ: ആദിവാസി യുവാവിന്റെ മുഖത്ത് മൂത്രമൊഴിച്ച സംഭവത്തിൽ ഇരയോട് മാപ്പുപറ ‘ഞ്ഞ് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ. ആക്രമണത്തിന് ഇരയായ ദശ്ശത് റാവത്തിനെ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ക്ഷണിച്ച് വരുത്തിയാണ് യുവാവ് ചെയ്ത തെറ്റിന് മുഖ്യമന്ത്രി മാപ്പുപറഞ്ഞത്.
വസതിയിൽ കാൽ കഴുകിയും പൊന്നാട അണിയിച്ചും ദശ്ശത്ത് റാവത്തിന് ഗംഭീര സ്വീകരണമാണ് മുഖ്യമന്ത്രി നൽകിയത്. കസേരയിൽ ഇരുത്തിയ ശേഷം മുഖ്യമന്ത്രി തന്നെയാണ് കാൽ കഴുകലിന് നേതൃത്വം നൽകിയത്. തുടർന്ന് പൊന്നാട അണിയിക്കുകയും മധുരപലഹാരവും സമ്മാനങ്ങളും നൽകുകയും ചെയ്തു. ദശ്മത്ത് റാവത്തിന്റെ പ്രശ്നങ്ങളും പ്രയാസങ്ങളും കേൾക്കാനും മുഖ്യമന്ത്രി സമയം കണ്ടെത്തി. ആ വീഡിയോ കണ്ട് ഞാൻ വേദനിച്ചുപോയി. ഞാൻ മാപ്പുപറയുന്നു. ജനങ്ങൾ എനിക്ക് ദൈവത്തെ പോലെയാണ്’- മുഖ്യമന്ത്രിയുടെ വാക്കുകൾ. സിഗരറ്റ് വലിച്ച് കൊണ്ട് ദശ്ശത്ത് റാവത്തിന്റെ മുഖത്ത് പ്രവേശ് ” ശുക്ല എന്ന യുവാവ് മൂത്രമൊഴിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. യുവാവിനെതിരെ ദേശീയ സുരക്ഷാ നിയമം അടക്കം വിവിധ വകുപ്പുകൾ അനുസരിച്ച് കേസെടുക്കുകയും ചെയ്തു.

Advt
പരസ്യം
Advt

LEAVE A REPLY

Please enter your comment!
Please enter your name here