Home Daily news ടെന്റിന് തീപിടിച്ച് മലയാളി സെനികന് ദാരുണാന്ത്യം; മരണമടഞ്ഞത് ഇടുക്കി സ്വദേശി അനിഷ് ജോസഫ്

ടെന്റിന് തീപിടിച്ച് മലയാളി സെനികന് ദാരുണാന്ത്യം; മരണമടഞ്ഞത് ഇടുക്കി സ്വദേശി അനിഷ് ജോസഫ്

0

തോമസ് ജേക്കബ് കണ്ണൂർ

ശ്രീനഗർ: ജമ്മു കശ്മീരിൽ ടെന്റിന് തീപിടിച്ച് മലയാളി സൈനികൻ മരിച്ചു. ഇടുക്കി കൊച്ചുകാമാക്ഷി സ്വദേശി വടുതല കുന്നേൽ അനീഷ് ജോസഫാണ് മരിച്ചത്. ബിഎസ്എഫ് ജവാനായിരുന്നു അനീഷ്. ഇന്നലെ അർധരാത്രിയാണ് അപകടം നടന്നത്.
അതിർത്തിയിലെ ബാരാമുള്ള ഭാഗത്ത് ബിഎസ്എഫ് ജവാൻമാർ ഒറ്റയ്ക്ക് കാവൽ നിൽക്കുന്ന ടെന്റുകളിൽ ഒന്നിലായിരുന്നു അനീഷ് ഉണ്ടായിരുന്നത്. തണുപ്പ് നിയന്ത്രിക്കാനായി വെച്ചിരുന്ന ഹീറ്ററിൽ നിന്നാകാം തീ പടർന്നത് എന്നാണ് പ്രാഥമിക നിഗമനം.
തീപിടിച്ചതിനെ തുടർന്ന് ടെന്റിൽ നിന്ന് എടുത്തു ചാടിയ അനീഷ്, പതിനഞ്ചടിയോളം താഴേക്ക് പതിച്ചു. വീഴ്ചയിൽ തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. ഇദ്ദേഹത്തിന്റെ ഭാര്യ സിആർപിഎഫ് ഉദ്യോഗസ്ഥയാണ്. രണ്ട് മക്കളുണ്ട്. ഈവർഷം സർവീസ്
പൂർത്തിയാക്കി മടങ്ങാനിരിക്കുകയായിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here