Home Daily news ട്രക്കും ഇന്ധന ടാങ്കറും കൂട്ടിയിടിച്ചു; ചോർന്ന എണ്ണ ശേഖരിക്കുന്നതിനിടെ സ്ഫോടനം, നൂറിലേറെ മരണം

ട്രക്കും ഇന്ധന ടാങ്കറും കൂട്ടിയിടിച്ചു; ചോർന്ന എണ്ണ ശേഖരിക്കുന്നതിനിടെ സ്ഫോടനം, നൂറിലേറെ മരണം

0

ജി.എം വാർത്ത കണ്ണൂർ ലേഖകൻ തോമസ് ജേക്കബ്

ഫ്രീടൗൺ: ആഫ്രിക്കൻ രാജ്യമായ സിയേറ ലിയോണിൽ എണ്ണ ടാങ്കർ പൊട്ടിത്തെറിച്ച് നൂറിലേറെ പേർ കൊല്ലപ്പെട്ടു. രാജ്യത്തിന്റെ തലസ്ഥാനമായ ഫ്രീടൗണിലാണ് സ്ഫോടനം നടന്നതെന്ന് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നഗരത്തിന്റെ കിഴക്കൻ പ്രദേശത്ത് വെള്ളിയാഴ്ച രാത്രി വൈകിയാണ് സ്ഫോടനമുണ്ടായത്. എണ്ണ ടാങ്കർ മറ്റൊരു ട്രക്കുമായി കൂട്ടിയിടിച്ചതാണ് അപകടത്തിന് കാരണമായത്.
അപകടം നടന്നയുടൻ ടാങ്കറിൽ നിന്ന് ചോർന്ന എണ്ണ ശേഖരിക്കാൻ പരിസരവാസികൾ തടിച്ചുകൂടിയിരുന്നു. ഇവർ എണ്ണ ശേഖരിക്കുന്നതിനിടെ ടാങ്കർ പൊട്ടിത്തെറിക്കുകയായിരുന്നു. ഇതാണ് മരണസംഖ്യ ഇത്രയധികം ഉയരാൻ കാരണമായതെന്ന് പരിസരവാസികൾ പറഞ്ഞു.

മരണസംഖ്യ സർക്കാർ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നഗരത്തിലെ ആശുപത്രികളിലെല്ലാം പരിക്കേറ്റവരെ കൊണ്ട് നിറഞ്ഞിരിക്കുന്നതാണ് വിവരം. അപകടത്തിന്റെതെന്ന് അവകാശപ്പെടുന്ന ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാരകമായി പരിക്കേറ്റവർ തെരുവുകളിൽ വീണ് കിടക്കുന്നത് ദൃശ്യങ്ങളിൽ കാണുന്നുണ്ട്.
ആഫ്രിക്കൻ രാജ്യങ്ങളിൽ മുൻകാലങ്ങളിൽ സമാനമായ രീതിയിലുള്ള അപകടങ്ങളിൽ നിരവധി പേർ കൊല്ലപ്പെട്ടിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here