Home Daily news ചെന്നൈയിൽ ശക്തമായ മഴ; .പ്രളയ മുന്നറിയിപ്പ് , ജാഗ്രതാ നിർദ്ദേശം.

ചെന്നൈയിൽ ശക്തമായ മഴ; .പ്രളയ മുന്നറിയിപ്പ് , ജാഗ്രതാ നിർദ്ദേശം.

0

വാർത്താ:- സുന്ദരേശൻ പോത്തൻകോട്

ചെന്നെയിൽ കനത്ത മഴ, റോഡുകൾ മുങ്ങി, വീടുകളിൽ വെള്ളം കയറി, ചെന്നൈ നഗരത്തിൽ റെഡ് അലേർട്ട്
2015 ന് ശേഷമുള്ള ഏറ്റവും ശക്തമായ മഴയാണ് ഇപ്പോൾ ചെന്നൈയിൽ പെയ്യുന്നത്. ഇന്നലെ രാത്രി മുതൽ തുടരുന്ന കനത്ത മഴയെ (Heavy Rain) തുടർന്ന് മൂന്നു ദിവസത്തേക്ക് ചെന്നൈ നഗരത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.

ചെങ്കല്‍പ്പെട്ട്, തിരുവല്ലൂര്‍, കാഞ്ജീപുരം, മധുരയ് എന്നീ ജില്ലകളില്‍ ദേശീയ ദുരന്ത നിവാരണം അഥോറിറ്റി പ്രവര്‍ത്തനം തുടങ്ങി. ഇന്നലെ രാത്രി പെയ്ത ശക്തമായ മഴയില്‍ ചെന്നൈ നഗരത്തിന്റെ പല പ്രദേശങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. ചെന്നൈയിലെ വെള്ളക്കെട്ടിലായിരിക്കുന്ന താഴ്ന്ന പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റുകയാണ്.

മഴ ശക്തമായതിന് പിന്നാലെ താഴ്ന്ന പ്രദേശങ്ങല്‍ വെള്ളക്കെട്ടിലായതോടെ അധികൃതര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഈ പ്രദേശങ്ങളില്‍ പ്രളയമുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂന്ന് ജലസംഭരണികളില്‍ നിന്ന് ഉച്ചയോടെ വെള്ളം തുറന്നുവിടും. അറബിക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി കാലാവസ്ഥാ നിരീക്ഷകന്‍ പ്രദീപ് ജോണ്‍ ട്വീറ്റ് ചെയ്തു. രാത്രി എട്ടര മുതല്‍ പുലര്‍ച്ചെ അഞ്ച് മണി വരെ 14 സെന്റിമീറ്റര്‍ മഴയാണ് നഗരത്തില്‍ ലഭിച്ചത്. വേലച്ചേരി, ഗിണ്ടി, മൗണ്ട് റോഡ്, ഓമന്തുരാര്‍ ആശുപത്രി തുടങ്ങി നിരവധി ഇടങ്ങളില്‍ റോഡുകളില്‍ വെള്ളം കയറി. പരമാവധി സംഭരണ ശേഷി എത്തിയതിനെ തുടര്‍ന്ന്
പുഴല്‍, ചെമ്ബരമ്ബാക്കം അണക്കെട്ടുകളുടെ ഷട്ടര്‍ തുറന്നു. 500 ക്യു സെക്സ് വെള്ളമാണ് ഒഴുക്കി കളയുന്നത്. പ്രദേശത്തുള്ളവര്‍ക്ക് ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here