Home Daily news തിരുവനന്തപുരം മേഖല പി വൈ പി എ സെക്രട്ടറി പാസ്റ്റർ കലേഷ് സോമൻ്റെ മാതാവ് കനകമ്മ...

തിരുവനന്തപുരം മേഖല പി വൈ പി എ സെക്രട്ടറി പാസ്റ്റർ കലേഷ് സോമൻ്റെ മാതാവ് കനകമ്മ (62) നിത്യതയിൽ

0

വാർത്ത : ഷൈജു വെള്ളനാട്

തിരുവനന്തപുരം : പി വൈ പി എ തിരുവനന്തപുരം മേഖല സെക്രട്ടറിയും ഐപിസി തിരുവനന്തപുരം വെസ്റ്റ് സെൻ്റർ വൈസ് പ്രസിഡന്റുമായ പാസ്റ്റർ കലേഷ് സോമൻ്റെ മാതാവും കായംകുളം പട്ടോളി മാർക്കറ്റ് കമലേഷ് ഭവനിൽ പി വി സോമൻ്റെ ഭാര്യ കനകമ്മ (62) നിത്യതയിൽ ചേർക്കപ്പെട്ടു.
2025 ജനുവരി 19 ഞായറാഴ്ച ഉച്ച കഴിഞ്ഞ് 3 മണി മുതൽ പയറ്റുവിള ഐപിസി ഹെബ്രോൺ ചർച്ചിൽ വച്ച് ഐപിസി തിരുവനന്തപുരം വെസ്റ്റ് സെൻ്ററിൻ്റെ നേതൃത്വത്തിൽ ശുശ്രൂഷകൾ നടക്കും.
അതിന് ശേഷം മൃതശരീരം കായംകുളത്ത് കൊണ്ടു പോവുകയും ജനുവരി 20 ന് രാവിലെ 8 മണിക്ക് ഭവനത്തിലെ പ്രാർത്ഥനയ്ക്ക് ശേഷം 9 മണി മുതൽ ഐപിസി ആലപ്പുഴ വെസ്റ്റ് സെൻ്ററിലെ മുതുകുളം ഐപിസി ചർച്ചിൽ ദേഹവിയോഗ ശുശ്രൂഷ ആരംഭിക്കും 12 മണിക്ക് കാർത്തികപ്പള്ളി സെമിത്തേരിയിലെ ശുശ്രൂഷകൾക്ക് ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡൻറ് പാസ്റ്റർ എബ്രഹാം ജോർജ് നേതൃത്വം നൽകും.

മക്കൾ : സോഫി സോമൻ , പാസ്റ്റർ കലേഷ് സോമൻ
മരുമക്കൾ: സിന്ധു , മേഴ്സി

LEAVE A REPLY

Please enter your comment!
Please enter your name here