NS Nellikunnam
പെന്തെക്കോസ്തു സഭയുടെ മൂന്നാം തലമുറക്കാരൻ. തിരുവനന്തപുരത്തു ജനിച്ചു വളർന്ന് സ്വന്തം ദേശത്ത് സഭയുടെ ഉദ്ധാരണം മാത്രം ലക്ഷ്യമാക്കി. തിരുവനന്തപുരം മേഖലയിലും മേഖലയ്ക്ക് വേണ്ടി സ്റ്റേറ്റ് പ്രസ് ബിറ്ററിയിലും ശബ്ദമുയർത്തുന്ന പാസ്റ്റർ വിജയകുമാർ ജയിക്കണമെന്നാണ് മേഖലയിലുള്ള വോട്ടറന്മാരുടെ ആഗ്രഹം. . കഴിഞ്ഞ 23 വർഷമായി വിവിധ പ്രാദേശിക സഭ കളുടെ ശുശ്രൂഷകനായി പ്രവർത്തിക്കുന്നു. സെക്കൂലാർ വിദ്യാഭ്യാസത്തിനു ശേഷം, മണക്കാല ഫെയ്ത്ത് തിയോളജിക്കൽ സെമിനാരിയിലും, ഹരിയാന ഗ്രേസ് ബൈബിൾ സെമിനാരിയിലും വേദ പഠനം പൂർത്തീകരിച്ചു. നിലവിൽ പ്ലാoമ്പഴഞ്ഞി സഭയിൽ ശുശ്രുഷിക്കുന്നു. പി.വൈ പി.എ മേഖല പ്രസിഡന്റ്, ട്രഷറാർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഐ.പി.സി. നെയ്യാറ്റിൻക്കര സെന്ററിൽ ട്രഷറാർ ആയിരുന്നു .സെക്രട്ടറി എന്ന നിലയിൽ ഇപ്പോൾപ്രവർത്തിക്കുന്നു. സഭയുടെ പൊതു താല്പര്യത്തിന് മാത്രം നിലകൊള്ളുന്ന പാസ്റ്റർ എൻ വിജയകുമാർ ഐ.പി.സിക്ക് ഒരു അഭിമാനമാണ്.. ദൈവഹിതപ്രകാരം പാസ്റ്റർ വിജയകുമാറിന് കൗൺസിലിലേക്ക് ഒരവസരം കൂടി ലഭിച്ചാൽ മേഘല പ്രവർത്തകരോടപ്പം സുവിശേഷികരണത്തിനും ,ജീവകാരുണ്യ പ്രവർത്തനത്തിനും മുൻ നിരയിൽ നിന്നു് പ്രവർത്തിക്കുമെന്ന് ഗോസ്പൽ മീറ റിനോടു പറഞ്ഞു.





