Home Daily news തൈപ്പൊങ്കൽ അവധി നാളെ(വെള്ളിയാഴ്ച)

തൈപ്പൊങ്കൽ അവധി നാളെ(വെള്ളിയാഴ്ച)

0

തോമസ് ജേക്കബ് കണ്ണൂർ

തൈപ്പൊങ്കൽ പ്രമാണിച്ച് കേരളത്തിലെ ആറു ജില്ലകളിൽ ശനിയാഴ്​ച പ്രഖ്യാപിച്ചിരുന്ന അവധി വെള്ളിയാഴ്​ചയിലേക്ക്​ മാറ്റി.
തമിഴ്നാട്ടിൽ വെള്ളിയാഴ്​ചയാണ്​ തൈപ്പൊങ്കൽ.
ഇതനുസരിച്ചാണ്​ പുതിയ മാറ്റം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്​, വയനാട്​ എന്നീ ജില്ലകളിലാണ്​ തൈപ്പൊങ്കൽ അവധിയുള്ളത്​.
ശനിയാഴ്​ചയിലെ അവധി വെള്ളിയാഴ്​ചയിലേക്ക്​ മാറ്റണമെന്നാവശ്യപ്പെട്ട്​ തമിഴ്​നാട്​ മുഖ്യമന്ത്രി എം.കെ സ്​റ്റാലിൻ കേരള മുഖ്യമന്ത്രിക്ക്​ കത്ത്​ നൽകിയിരുന്നു. കേരളത്തിലെ തമിഴ്​ ​ പ്രൊട്ടക്​ഷൻ കൗൺസിലും അവധി മാറ്റാൻ ആവശ്യപ്പെട്ടിരുന്നു.
ഇതിൻ്റെ അടിസ്ഥാനത്തിലാണ്​ അവധി വെള്ളിയാഴ്ചയിലേക്ക്​ മാറ്റിയത്​.
ശനിയാഴ്​ച പ്രവർത്തി ദിനമായിരിക്കും

LEAVE A REPLY

Please enter your comment!
Please enter your name here