തോമസ് ജേക്കബ് കണ്ണൂർ
.തിരുവനന്തപുരം: നിയന്ത്രണംവിട്ട കാർ സ്കൂട്ടറിലിടിച്ച് യുവതിയ്ക്ക് ദാരുണാന്ത്യം. കിളിമാനൂർ ഇരട്ടിച്ചിപ്പാറയിൽ ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയാണ് അപകടമുണ്ടായത്. ഇടതുവശത്തുകൂടി വരികയായിരുന്ന കാർ നിയന്ത്രണം വിട്ട് ആദ്യം റോഡിന്റെ വലതുവശത്ത് നിർത്തിയിട്ടിരുന്ന കാറിലും എതിർവശത്തുനിന്ന് വരികയായിരുന്ന സ്കൂട്ടറിലും ഇടിക്കുകയായിരുന്നു. സ്കൂട്ടർ യാത്രിക കിളിമാനൂർ സ്വദേശി അജിലയാണ് മരിച്ചത്. കാർ സ്കൂട്ടറിനെ ഇടിച്ചുതെറിപ്പിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
അജിലയെ വെഞ്ഞാറമ്മൂട്ടിലുള്ള സ്വകാര്യആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വൈകിട്ട് ആറരയോടെ അഖിലയുടെ മരണം സ്ഥിരീകരിച്ചു. മൃതദേഹം സ്വകാര്യആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തിരുവനന്തപുരത്തുനിന്ന് കൊട്ടാരക്കരയ്ക്ക് പോകുകയായിരുന്ന
കാറാണ് അപകടമുണ്ടാക്കിയത്.
വിമാനത്താവളത്തിൽ പോയി മടങ്ങിയവരായിരുന്നു കാറിലുണ്ടായിരുന്നത്. കാറിൽ സഞ്ചരിച്ചിരുന്നവരുടെ
ആരോഗ്യസ്ഥിതിയെ കുറിച്ച് കൂടുതൽ
വിവരം ലഭിച്ചിട്ടില്ല.




