വാർത്ത:- തോമസ് ജേക്കബ് കണ്ണൂർ
തിരുവനന്തപുരം
സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് പ്രഖ്യാപിച്ചു. ഉത്സവങ്ങളിൽ ആചാരപരമായ കലാരൂപങ്ങൾ അനുവദിക്കും. പൊതു ഇടങ്ങളിലെ പരിപാടികളിൽ 300 പേരെ പങ്കെടുപ്പിക്കുവാൻ അനുമതിയായി . വിവാഹം,മരണാനന്തര ചടങ്ങുകളിൽ 200 പേർക്ക് പങ്കെടുക്കാം. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം

ഉത്സവങ്ങൾക്ക് ഇളവു പ്രഖ്യാപിക്കണമെന്ന് വിവിധ ദേവസ്വങ്ങൾ അടക്കം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ ഭാഗമായാണ് ഉത്സവങ്ങളിൽ ആചാരപരമായ കലാരൂപങ്ങൾ അനുവദിക്കാൻ തീരുമാനിച്ചത്. രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക പരിപാടികൾ പൊതു ഇടങ്ങളിലാണ് നടക്കുന്നതെങ്കിൽ 300 പേരെ അനുവദിക്കും. ഹാളുകളിലോ മുറികളിലോ ആണെങ്കിൽ 150 പേരെ മാത്രമേ അനുവദിക്കൂ. അതേസമയം, സ്കൂളുകളിൽ പൂർണസമയം പ്രവർത്തനം ഉടനുണ്ടാകില്ല.




