Home Daily news നടക്കുവാൻ പോകുന്ന വേൾഡ് പെന്തെക്കോസ്തു ഐക്യ കൺവെൻഷൻ ഉണർവ് 2k24 തിരുവല്ലയ്ക്ക് , എതിരായി വ്യാജ...

നടക്കുവാൻ പോകുന്ന വേൾഡ് പെന്തെക്കോസ്തു ഐക്യ കൺവെൻഷൻ ഉണർവ് 2k24 തിരുവല്ലയ്ക്ക് , എതിരായി വ്യാജ പ്രചരണം തുടങ്ങി

0

വാർത്ത… എൻ.എസ് നെല്ലിക്കുന്നം

2024 ജനുവരി 7 മുതൽ 14 വരെ തിരുവല്ലയിൽ നടക്കുവാൻ പോകുന്ന വേൾഡ് പെന്തെക്കോസ്തു ഐക്യ കൺവെൻഷൻ ഉണർവ് 2k24 തിരുവല്ലയ്ക്ക് , എതിരായി വ്യാജ പ്രചരണം തുടങ്ങിയതായി അറിയുന്നു. ഒരു പ്രത്യേക പെന്തെക്കോസ്തു സഭ നടത്തുന്ന കൺവൻഷൻ അല്ല തിരുവല്ല സാക്ഷ്യം വഹിക്കുന്നത്. ലോകത്തിലെ മുഴുവൻ പെന്തെക്കോസ്തു സഭകളും സഭാ വെത്യാസം മില്ലാതെ, സഭകൾ 100 വർഷം പിന്നിടുന്ന ഈ അവസരത്തിൽ ഐക്യമായി നടത്തുന്ന ഉണർവ് കൺവെൻഷനാണ് 2024 ജനുവരി 7 മുതൽ 14 വരെ തിരുവല്ലയിൽ നടക്കുന്നത്

എന്നാൽ പെന്തെക്കോസ്തു സഭകളിൽ പ്രമുഖ നിരയിൽപ്പെട്ട ഐ.പി സി എന്ന സഭ വിഭാഗത്തിൽ ഉളള പാസ്റ്ററന്മാരും വിശ്വാസികളും പ്രസ്തുത കൺവെൻഷന്റെ അനുഗ്രഹത്തിനായി പ്രാർത്ഥനയിലും, സാബത്തിക വിഷയത്തിലും പൂർണ്ണ പിൻതുണ നൽകുമ്പോൾ ആ സഭ വിഭാഗത്തിന്റെ കേന്ദ്ര നേതൃത്വം എന്ന് പറയപ്പെടുന്നവർ ലോകോത്തര പെന്തെക്കോസ്തു ഐക്യ കൺവെൻഷന് എതിരായി വ്യാജ പ്രചരണം നടത്തുകയും, നോട്ടീസ് ഇറക്കുകയും ചെയ്യുന്ന പ്രവൃത്തി വെറും വൃത്തികെട്ട ഹീന പ്രവർത്തിയും , ദൈവത്തോടും ,പെന്തെക്കോസ്തു സമൂഹത്തോടും കാണിക്കുന്ന കൊടും പാപ പ്രവർത്തിയും മാണ്ന്ന്, വിശ്വാസ സമൂഹം ഒന്നടങ്കം പറയുന്നു. ഇത്തരം പ്രവർത്തി കാരണം മറ്റിതര പെന്തെക്കോസ്തു സമൂഹം ഐ.പി.സിയിലെ നേതത്വത്തെ വിഘടന വാദികൾ എന്നതു പോലെ കണക്കാക്കുന്നുയെന്ന് ഏ.ജി സഭയുടെ ഒരു മുതിർന്ന നേതാവ് പറഞ്ഞു. ഐ.പി.സി എന്ന സഭയിൽ വിലമതിക്കാത്ത സംഭാവനകൾ ചെയ്ത മുതിർന്ന ദൈവദാസന്മാർ പ്രസ്തുത കൺവൻഷന്റെ വിജയകരമായ നടത്തിപ്പിന് വേണ്ടി മുൻ നിരയിൽ ഉണ്ട്.

വേൾഡ് പെന്തെക്കോസ്തു ഐക്യ കൺവെൻഷന് , ഐ.പി സി യുടെ അംഗീകാരവും..അനുവാദവും വേണമെന്ന് പറയുന്ന നേതാക്കന്മാർ വെറും വിഢികളാണ്. കൺവെൻഷൻ സംഘാടക സമിതിയിൽ ഉള്ള ഐ.പി.സിയിലെ നേതൃത്വത്തെ അവഹേളിക്കുന്ന വ്യാജ പ്രസ്താവനകളെ ഒരു വിലയും കല്പിക്കാതെ തള്ളി കളയുന്നതായും സംഘാടകർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here