News :- Depesh Kumar Kollam
ഇന്ത്യാ പെന്തക്കോസത് ദൈവസഭ കൊല്ലം സൗത്ത് സെന്റെറിന്റെ ആഭിമുഖ്യത്തിൽ വാർഷിക കൺവൻഷൻ നവംബർ മാസം 18, 19 (വെള്ളി, ശനി) ദിവസങ്ങളിൽ കൊല്ലം ജവഹർ ബാലഭവനിൽ വൈകിട്ട് 5:30 മുതൽ- 9.30 വരെ നടത്തപ്പെടുന്നു. സെൻ്റർ സ്ഥാപക പ്രസിഡൻ്റും കേരള സ്‌റ്റേറ്റ് കൗൺസിൽ & പ്രസ്ബിറ്ററി അംഗവുമായ പാസ്റ്റർ ജോൺ റിച്ചാർഡ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. .ഐ പി സി കേരള സ്‌റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിൽ, പാസ്റ്റർ കെ.ജെ തോമസ് (കുമളി ) എന്നിവർ ദൈവവചനം ശുശ്രൂഷിക്കുന്നു . 20-ാം തീയതി ഞായർ രാവിലെ 9.00 മണി മുതൽ ചിന്നക്കട ബഥേൽ ടൗൺ ചർച്ചിൽ വച്ച് സംയുക്ത ആരാധനയും കർത്തൃമേശ ശുശ്രൂഷയും നടക്കുo. ഹെവൻലി വോയ്സ് കലയപുരം ഗാന ശുശ്രുഷ നിർവഹിക്കും..





