Home Daily news “നരബലിഭവന സന്ദർശനം”സ്പെഷ്യൽ ഓട്ടോ സർവീസ്;വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെപേരെത്തുന്നുണ്ടെന്ന് ഓട്ടോ ഡ്രൈവർ

“നരബലിഭവന സന്ദർശനം”
സ്പെഷ്യൽ ഓട്ടോ സർവീസ്;വിവിധ ഭാഗങ്ങളിൽ നിന്ന് ഒട്ടേറെപേരെത്തുന്നുണ്ടെന്ന് ഓട്ടോ ഡ്രൈവർ

0

തോമസ് ജേക്കബ് കണ്ണൂർ

ഇലന്തൂർ • നരബലി നടന്ന വീട്ടിലേക്ക് സ്പെഷൽ സർവീസ് നടത്തി ഓട്ടോ ഡ്രൈവർ. ഇലന്തൂർ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർ ഗിരീഷാണ് വീടു കാണനെത്തുന്നവർക്കായി സർവീസ് നടത്തുന്നത്. ‘നരബലി ഭവന സന്ദർശനം’ എന്ന ബോർഡ് വച്ചാണ് ഗിരീഷ് സ്റ്റാൻഡിൽ കിടക്കുന്നത്. നല്ലതുപോലെ ഓട്ടവും കിട്ടുന്നുണ്ടെന്നാണ് ഗിരീഷ് പറയുന്നത്. ഇലന്തൂർ ജംക്ഷനിൽ നിന്ന് 3 കിലോമീറ്ററോളം ദൂരമുണ്ട് നരബലി നടന്ന വീട്ടിലേക്ക്. ദിവസവും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ഒട്ടേറെപ്പേരാണ് വീട് കാണാനെത്തുന്നത്. ബസിൽ വരുന്നവർ ഇലന്തൂരിലിറങ്ങും. ചോദിക്കാനും പറയാനും നിൽക്കാതെ തന്റെ ഓട്ടോയിലേക്ക് വന്നു കയറിയാൽ മതിയെന്ന ലക്ഷ്യത്തോടെയാണ് ഇങ്ങനെയൊരു ബോർഡ് വച്ചതെന്ന് ഗിരീഷ് പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here