NS Nellikunnam
ഐപിസി സൺഡേ സ്കൂൾ അസോസിയേഷൻ (SSA) നേതൃത്വം ഫെബ്രുവരി12-13-14 തീയതികളിൽ നോർത്ത് മലബാർ മണ്ഡലത്തിൽ പെട്ട വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകൾ സന്ദർശിച്ചു സൺഡേ സ്കൂൾ പ്രവർത്തനം ശക്തമായി മുന്നോട്ടു കൊണ്ട് പോകുവാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതായി അറിയുന്നു.
ഫെബ്രുവരി 12തിങ്കൾ രാവിലെ 10മണി മുതൽ 4മണി വരെ പുൽപ്പള്ളി ചെറ്റപ്പാലം ഐപിസി എബനേസർ ചർച്ചിൽ വച്ച് വയനാട് ജില്ല പ്രവർത്തക സമ്മേളനവും വയനാട് മേഖല കമ്മറ്റി രൂപീകരണവും.
ഫെബ്രുവരി 13ചൊവ്വ രാവിലെ 10മണി മുതൽ,4മണി വരെ കപ്പൂങ്കര ഐപിസി എബനേസർ ചർച്ചിൽ വച്ച് കണ്ണൂർ കാസർഗോഡ് മേഖലയുടെ പ്രവർത്തന ഉത്ഘാടനം|
ഫെബ്രുവരി 14രാവിലെ 10 മണി മുതൽ 4മണി വരെ താമരശേരി ഐപിസി ഹെബ്റോൻ ചർച്ചിൽ വച്ച് കോഴിക്കോട് ജില്ല പ്രവർത്തക സമ്മേളനവും കോഴിക്കോട് മേഖല കമ്മറ്റി രൂപീകരണവും. മുന്ന് സ്ഥലങ്ങളിലും പവർ VBS ട്രെയിനിങ് പ്രോഗ്രാമുകളും ഉണ്ടായിരിക്കും. സംസ്ഥാന സമതി ഭാരവാഹികളായ pr. ജോസ് തോമസ് ജേക്കബ്, pr തോമസ് മാത്യു ചാരുവേലി Br. ഫിന്നി പി മാത്യു എന്നിവർ എല്ലാ മീറ്റിങ്ങിലും പങ്കെടുക്കുന്നതാണ്. കൂടാതെ അതാതു ജില്ലകളിലെ സെന്റർ ശുശ്രുഷകന്മാർ, സഭാ ശുശ്രുകർ, SSA സെന്റർ ഭാരവാഹികൾ സൺഡേ സ്കൂൾ അധ്യാപകർ തുടങ്ങിയവർ ഈ സമ്മേളനങ്ങളിൽ പങ്കെടുക്കുന്നതാണ്. ഐപിസി നോർത്ത് മലബാർ സ്റ്റേറ്റ് കൌൺസിൽ മെമ്പർ br. തോമസ് ജേക്കബ് കണ്ണൂർ, SSA നേതൃത്വം നോർത്ത് മലബാറിൽ 3 ദിവസ്സം ക്യാമ്പ്
ചെയ്തു 4 ജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന വിവിധ പ്രവർത്തന മേഖലകളിൽ കടന്നു ചെന്ന് സുത്യർഹമായ പ്രവർത്തനങ്ങൾ നടത്താൻ സന്മനസ്സ് കാട്ടിയ SSA നേതൃത്തിനു പ്രത്യേകം അഭിനന്നനങ്ങൾ അറിയിച്ചു.




