വാർത്ത: ഷാജിവർഗ്ഗീസ് കലയപുരം
പാസറ്റർ വിജു മാത്യു (51) ഇമ്പങ്ങളുടെ പറുദീസയിൽ
കോന്നി: ഇൻഡ്യ പെന്തക്കോസ്തു ദൈവ സഭ കോന്നി സെന്ററിലെ വാഴമുട്ടം സഭയുടെ പാസ്റ്റർ വിജു മാത്യു (51) ദൈവസന്നിധിലേക്ക് ചേർക്കപ്പെട്ടു. കോവിഡ് പിടിപെട്ടതിനെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിൽ ആയിരുന്നു.രോഗം മൂർച്ഛിച്ചതിനെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും 13 -2-22 ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് കർത്തൃദാസൻ താൻ പ്രിയം വച്ച കർത്താവിന്റെ അടുക്കലേക്ക് ചേർക്കപ്പെട്ടു. പുനലൂർ വെള്ളിമല അഞ്ചേക്കർ സ്വദേശി ആണ്; ഭാര്യ: ബിജി വിജു
മക്കൾ : ആൽബിൻ , അഭിഷേക്, അലൻ
സംസ്കാര ശുശ്രൂഷ പിന്നീട്




