Home Daily news പാസ്റ്ററന്മാരുടെ രണ്ടു മക്കൾ മരണമടഞ്ഞു സംസ്ക്കരം ഇന്ന് നടക്കും

പാസ്റ്ററന്മാരുടെ രണ്ടു മക്കൾ മരണമടഞ്ഞു സംസ്ക്കരം ഇന്ന് നടക്കും

0

തോമസ് ജേക്കബ് കണ്ണൂർ

ഇടുക്കി: തൊമ്മൻകുത്ത് പുഴയിൽ മുസ്ലിം പള്ളി കുളിക്കടവ് ഭാഗത്ത് കുളിക്കുന്നതിനിടയിൽ ഒഴുക്കിൽപ്പെട്ട് രണ്ട് യുവാക്കൾ മരണമടഞ്ഞു. വണ്ണപുറം ചർച്ച് ഓഫ് ഗോഡ് സഭാംഗമായ ചീങ്കൽസിറ്റി താന്നിവിള ബ്ലസൺ സാജൻ (25), തൊടുപുഴ വാഴക്കാല ചർച്ച് ഓഫ് ഗോഡ് സഭാശുശ്രൂഷകൻ ഒറ്റപ്ലാക്കൽ പാസ്റ്റർ ഐസക് ജോൺ (ഷിജു ) ന്റെ മകൻ മോസ്സസ് ഐസക് (17) എന്നീ യുവാക്കളാണ് മരണമടഞ്ഞത്. മാതാവ് : ഷൈബി ഷിജു. സഹോദരി: ഡോമ
ഇന്ന് ഡിസം. 26 ന് 2 മണി മുതൽ ഇരുവരുടെയും മൃതദേഹം വണ്ണപുറം എസ്.എൻ സ്ക്കൂളിൽ പൊതു ദർശനത്തിന് വയ്ക്കും. 4 ന് ചാത്തമറ്റം ചർച്ച് ഓഫ് ഗോഡ് സെമിത്തേരിയിൽ സംസ്കരിക്കും.

ബ്ലസൻ സാജന്റെ പിതാവ് പരേതനായ പാസ്റ്റർ സാജൻ. മാതാവ് : റീന സാജൻ. സഹോദരൻ : ഗോഡ്സൻ. സഹോദരി: ഗോഡ്സിയ.
കുളിക്കുന്നതിനിടയിൽ കൂടെയുണ്ടായിരുന്ന പെൺകുട്ടിയെ സഹായിക്കുന്നതിനിടയിലാണ് ഒഴുക്കി പ്പെട്ടത്.
പൈങ്ങോട്ടൂർ വാഴക്കാല ഒറ്റപ്പാക്കൽ പാസ്റ്റർ ഷിജുവിന്റെ കുടുംബം ചീങ്കൽ സിറ്റിയിലെ ബ്ലസന്റെ വീട്ടിൽ സന്ദർശനത്തിന് എത്തിയതായിരുന്നു.
കുടുംബാംഗങ്ങൾ ഒന്നിച്ച് തൊമ്മൻകുത്ത് പുഴയിൽ മുസ്ലിം പള്ളി കുളിക്കടവ് ഭാഗത്ത് കുളിക്കുന്നതിനിടയിൽ കൂടെയുണ്ടായിരുന്ന ഒരു പെൺകുട്ടി ഒഴുക്കിൽപ്പെട്ടേപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് അപകടമുണ്ടായതെന്നറിയുന്നു.
ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും മുങ്ങിയെടുത്ത് സമീപത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇരുവരുടെയും ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹങ്ങൾ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ചു.
പോസ്റ്റുമോർട്ടത്തിന് ശേഷംബന്ധുക്കൾക്ക് വിട്ടുനൽകും.

LEAVE A REPLY

Please enter your comment!
Please enter your name here