Home Daily news പാസ്റ്റർ ജേക്കബ് ജോസഫിന്റെ മകൻ ഡാമിൽ വച്ചുണ്ടായ അപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാസ്റ്റർ ജേക്കബ് ജോസഫിന്റെ മകൻ ഡാമിൽ വച്ചുണ്ടായ അപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

0

ഷാജി വർഗ്ഗീസ് കലയപുരം

പാസ്റ്റർ ജേക്കബ് ജോസഫിന്റെ മകൻ ഡാമിൽ വച്ചുണ്ടായ അപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
ചത്തീസ്ഗഡ് : കഴിഞ്ഞ 21 വർഷമായി ചത്തീസ്ഗഡിൽ സുവിശേഷ വേല ചെയ്യുന്ന ന്യൂ ഇൻഡ്യ ചർച്ച് ഓഫ് ഗോഡ് സഭയുടെ ദെല്ലി രാജാറാ സഭയുടെ ശുശ്രൂഷകനായ കോട്ടയം സ്വദേശി കർത്തൃദാസൻ പാസ്റ്റർ ജേക്കബിൻ്റെ ജോസഫിൻ്റെ ഇളയ മകൻ എഫ്രയിം ജേക്കബ് (18 വയസ്സ്) അപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
വൈ ഡ്ബ്ലൂ എ എം (YWAM) ൻ്റെ റ്റീം വർക്കുമായി ബന്ധപ്പെട്ട് തെലുങ്കാനയിലെ കൊഡാഡിൽ വച്ച് ഡാം സന്ദർശിച്ച് വരുമ്പോൾ ഇവരുടെ റ്റീമിലെ നാല് പേർ വെള്ളത്തിൽ വച്ച് അപകടത്തിൽ അകപ്പെട്ടതിനെ തുടർന്ന് സമീപത്ത് ഉണ്ടായിരുന്ന മീൻ പിടുത്തക്കാർ അതിൽ മൂന്ന് പേരെ രക്ഷിച്ചുവെങ്കിലും  എഫ്രയിമിനെ രക്ഷിക്കാൻ കഴിഞ്ഞില്ല.
സംസ്ക്കാര ശുശ്രൂഷ പിന്നീട് ചത്തീസ്ഗഡിൽ നടത്തപ്പെടും. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here