News :- N.S.Nellikunnam
ഐ.പി.സി. മുൻ അന്തർദ്ദശിയ പ്രസിഡന്റ് പാസ്റ്റർ ജേക്കമ്പ് ജോണും ടീം മും, ഇന്ത്യയുടെ വിടുതലും, സഭകളുടെ ആത്മീയ ഉണർവും, ലക്ഷ്യമിട്ടു. നടത്തുന്ന . റിവൈവൽ ക്രൂസേഡുകളുടെ ഭാഗമായി ഏപ്രിൽ 11 തിങ്കളാഴ്ച എരണാകുളം ഠൗൺ ഹാളിൽ ആത്മീയ സംഗമം നടക്കും. പാസ്റ്റർ ജേക്കബ് ജോണിനെ കൂടാതെ പാസ്റ്റർ അരുൾ തോമസ് ഡൽഹിയും വചനത്തിന്റെ വാതിൽ തുറക്കും പാസ്റ്റർ സാംസൺ ജോണി ആന്റ് ടീം ഗാനശുശ്രുഷയ്ക്ക് നേതൃത്വം വഹിക്കും. രാവിലെ 10-30 മുതൽ 12-30 വരെ പൊതുയോഗവും , വൈകിട്ട് 6. മുതൽ 8.30 വരെ ഉണർവ് യോഗവും നടക്കും പാസ്റ്ററന്മാരായ തോമസ് വിളമ്പുകണ്ടം, എം ഐ തോമസ്, എം എ തോമസ് എന്നിവർ ജനറൽ കോർഡിനേറ്ററന്മാരായിപ്രവർത്തിക്കുന്നു. കർതൃ വേലയെ സ്നേഹിക്കുന്ന ദൈവദാസന്മാരാണു് സ്പോൺസർ ചെയ്യുന്നത്.





