Home Daily news പാസ്റ്റർ തോമസ് മാത്യൂ ചാരുവേലി, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് വിജയ പ്രതീക്ഷയോടെ;പിന്തുണക്കുക !

പാസ്റ്റർ തോമസ് മാത്യൂ ചാരുവേലി, സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് വിജയ പ്രതീക്ഷയോടെ;
പിന്തുണക്കുക !

0

NS. Nellikunnam

ഐ.പി.സി കേരള ഘടകത്തിന്റെ 2022-25 വർഷത്തേക്ക് ഉള്ള ഭരണ സമിതി തെരെത്തെടുപ്പ് ദൈവഹിതമായാൽ ആഗസ്റ്റ് 2 മുതൽ 18 വരെ കേരളത്തിലെ വിവിധ കേന്ദങ്ങളിൽ വച്ച് മണ്ഡലാടിസ്ഥാനത്തിൽ വോട്ടെടുപ്പ് നടക്കുകയാണ്. ശക്തമായ മൂന്ന് പാനലുകൾ മത്സര രംഗത്തുണ്ട്. എന്നാൽ പാനൽ രഹിത സ്ഥാനാർത്ഥിയായി ( സ്വതന്ത്ര സ്ഥാനാർത്ഥി) കേരള സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പാസ്റ്റർ തോമസ് മാത്യൂ ചാരുവേലി വിജയ പ്രതീക്ഷയോടെ മത്സര രംഗത്തുണ്ട്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് പാസ്റ്ററന്മാരിൽ പാനൽ വക്താക്കളായ മറ്റ് മൂന്ന് പേർ ത്രികോണ മത്സരo നടക്കുമ്പോൾ പാനൽ രഹിത സ്ഥാനാർത്ഥിയായ തോമസ് മാത്യൂ ചാരുവേലിയുടെ സ്ഥാനാർത്ഥിത്വത്തിന് പ്രശക്തിയേറുന്നതായി അറിയുന്നു. കഴിഞ്ഞ 10 വർഷമായി എരുമേലി സെന്റർ ശുശ്രൂഷകനായ പാസ്റ്റർ ചാരുവേലി 24 വർഷമായി സ്റ്റേറ്റ് കൗൺസിൽ മെമ്പറാണ്.. 5 വർഷമായി ഐ പി.സി കോട്ടയം മേഖല സെക്രട്ടറിയായി സേവനം ചെയ്തു വരുന്നു. പി.വൈ പി.എ സംസ്ഥാന എക്സിക്യൂട്ടീവായി 9 വർഷവും , സണ്ടേസ്കൂൾ അസോസിയേഷൻ കേന്ദ്ര കമ്മിറ്റി എക്സിക്യൂട്ടീവായി 9 വർഷവും, കൂടാതെ റാന്നി സെന്ററിലും, പത്തനംതിട്ട മേഖലകളിലും വിവിധ ചുമതലകൾ വഹിച്ചിട്ടുണ്ട്. ജീവകാരുണ്യ-ചാരിറ്റി പ്രവർത്തനങ്ങളിൽ തല്പരനാണ് പാസ്റ്റർ തോമസ് മാത്യൂ ചാരുവേലി. ദൈവഹിതപ്രകാരം ഐ പി സി കേരള സ്റ്റേറ്റിൽ ജോയിന്റ് സെക്രട്ടറിയായി ഒരവസരം ലഭിച്ചാൽ, ഐ.പി.സി സഭയ്ക്ക് ഉപകാര പ്രദമാകുന്ന വ്യക്തമായ പദ്ധതികൾ നടപ്പിലാക്കുവാൻ ആവോളം ശ്രമിക്കും.
പിന്നോക്ക മേഖലകളെ ശക്തിപ്പെടുത്തുവാൻ സ്പെഷ്യൽ മണിപാക്കേജ്, അനാരോഗ്യം നിമിത്തം ശുശ്രുഷ വിട്ട് വിരമിക്കേണ്ടി വരുന്ന കർത്തൃദാസന്മാർക്ക് പ്രതിമാസ ക്ഷേമ പദ്ധതികൾ തയ്യാറാക്കും.
സാബത്തിക ശേഷി കുറഞ്ഞ കുടുംബങ്ങൾക്ക് വിവാഹ സഹായം മേഖലാടിസ്ഥാനത്തിൽ നടപ്പിലാക്കും.
 സഭാപരമായ ആവശ്യത്തിന് ബഹുദൂരത്തിൽ നിന്നും തലേ ദിവസമേകുമ്പനാട്ടെത്തുന്ന കർത്തൃദാസന്മാർക്ക് ഭക്ഷണം, താമസം തുടങ്ങിയവ സൗജന്യമായി നടപ്പിലാക്കും.
 ഉപജീവന മാർഗ്ഗം അടഞ്ഞ നിരാലംബരായ വിശ്വാസ കുടുംബങ്ങളെ ചെറുകിട സംരംഭങ്ങൾ തുടങ്ങാൻ പലിശ രഹിത വായ്പ സ്കീം ആരംഭിക്കും.
ID കാർഡ് ലഭിക്കുന്നതിനു് 500 രൂപയിൽ നിന്നും വളരെ താഴ്ന്ന ഒരു തുക നിശ്ചയിച്ച് നടപ്പിലാക്കുവാൻ ശ്രമിക്കും. തുടങ്ങിയ ആറിന പദ്ധതിയുമായാണ് പാസ്റ്റർ തോമസ് മാത്യൂ ചാരുവേലി രംഗത്തെത്തിയത്. വെറും വാക്കല്ല. പാലിക്കുന്ന വാക്കുകളാന്ന് ഇവയെന്നും, ഗോസ്പൽ മിറ റിനോട് ഒരഭിമുഖത്തിൽ പറഞ്ഞു. കോട്ടയം മണ്ഡലത്തിൽ നിന്നും കൗൺസിലിലേക്കുള്ള വിജയത്തിനും, എക്സിക്യൂട്ടീവ് സ്ഥാനമായ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കും എല്ലാ വോട്ടറന്മാരായ ദൈവദാസന്മാരും , സഭാ പ്രതിനിധികളും പിന്തുണയ്ക്കണമെന്ന് അഭ്യർത്ഥിക്കുന്നു

LEAVE A REPLY

Please enter your comment!
Please enter your name here