Home Daily news പാസ്റ്റർ ഫിലിപ്പ് പി. തോമസിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള ധർണ 22 – ന് ശനിയാഴ്ച

പാസ്റ്റർ ഫിലിപ്പ് പി. തോമസിന്റെ അറസ്റ്റ് ആവശ്യപ്പെട്ടുകൊണ്ടുള്ള ധർണ 22 – ന് ശനിയാഴ്ച

0

ജി.എം തിരുവനന്തപുരം

പാസ്റ്റർ ഫിലിപ്പ് പി.തോമസിനെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ഐ.പി.സി നേതൃത്വത്തിന്റെ വർഗ്ഗീയതക്കെതിരെ ദളിത് ഐക്യ സമിതി യുടെ നേതൃത്വത്തിൽനടത്തുവാനിരുന്ന ധർണയും പ്രകടനവും 22-ാം തിയതിയിലേക്ക് മാറ്റി വച്ചതായി അറിയുന്നു. ജാതി പേര് വിളിച്ച് സഹവിശ്വാസികളെ അധിക്ഷേപിച്ചു എന്നതാണ് പാസ്റ്റർ ഫിലിപ്പിയുടെ മേൽ ചുമത്തപ്പെട്ട കുറ്റം. ഇന്നലെ (19-1-22) നടത്താനിരുന്ന ധർണയാണ് 22 ലേക്ക് മാറ്റിയത്. കുബനാട് ഹെഡ് പോസ്റ്റാഫിസിന് മുന്നിലാണ് ധർണ സംഘടിപ്പിച്ചിരിക്കുന്നത്. പെന്തെകോസ്തു ചരിത്രത്തിൽ ആദ്യമായാണ് ഒരു പാസ്റ്റർ ക്കെതിരെ സെക്കുലാർ പാർട്ടികൾ സമരം നടത്തുന്നത്. പാസ്റ്റർ ഫിലിപ്പ് പി.തോമസ് ക്വാറൈന്റയിൽ ആയതിനാലും, 22-ാം തിയതി കുബനാട് കൺവെൻഷനിൽ പ്രസംഗിക്കുന്നതും കൊണ്ടും മാണ് 22-ാം തിയതിയിലേക്ക് പ്രതിക്ഷേധ സമരം മാറ്റിയത്. പ്രസംഗ വേദിയിൽ പാസ്റ്റർ ഫിലിപ്പി പ്രസംഗിച്ചാൽ ജാതീയ അധിക്ഷേപം നടത്തിയ പാസ്റ്ററെ വേദിയിൽ വച്ച് തന്നെ അറസ്റ്റ് നടത്തുമെന്നും വലിയ ഗുരുതരമായ അന്തരീക്ഷം സൃഷ്ടിക്കുവാൻ ഇടയുണ്ടെന്നും സംഘാടകരിൽ നിന്നും അറിവായിട്ടുണ്ട്.

ജി എം

LEAVE A REPLY

Please enter your comment!
Please enter your name here