Home Daily news 3000 അടി ഉയരെ നേർക്ക് നേർ വിമാനങ്ങൾ; 400 ജീവൻ; രക്ഷയായത് “ആ ഇടപ്പെടൽ”

3000 അടി ഉയരെ നേർക്ക് നേർ വിമാനങ്ങൾ; 400 ജീവൻ; രക്ഷയായത് “ആ ഇടപ്പെടൽ”

0

ന്യൂഡൽഹി ബെംഗളൂരു
വിമാനത്താവളത്തിൽനിന്നു
പറന്നുയർന്നതിനു സമയോചിതമായ
പിന്നാലെ, രണ്ട് ഇൻഡിഗോ
വിമാനങ്ങൾ തമ്മിലുള്ള കൂട്ടിയിടി നേരിയ
വ്യത്യാസത്തിൽ ഒഴിവായത് റഡാർ കൺട്രോളറുടെ
ഇടപെടൽ മൂലം. 3,000 അടി ഉയരത്തിലെത്തുന്നതുവരെ വിമാനങ്ങൾ ഒരേ ദിശയിലായിരുന്നു
സഞ്ചരിച്ചിരുന്നത്. റഡാർ കൺട്രോളിൽ നിന്നു
വിവരം ലഭിച്ചതോടെ ഒരു വിമാനം ഇടത്തേക്കും
മറ്റേത് വലത്തേക്കും നീങ്ങി
അപകടം ഒഴിവാക്കി.
42 വയസ്സുകാരനായ ലോകേന്ദ്ര സിങ്ങാണ് റഡാർ കൺട്രോളിൽ നിന്ന് അപകട മുന്നറിയിപ്പു നൽകിയത്.
ബെംഗളൂരു
കൊൽക്കത്തെ 6 ഇ 455 വിമാനവും ബെംഗളൂരു ഭുവനേശ്വർ 6 ഇ 246 വിമാനവുമാണു ജനുവരി ഏഴിന് അപകടത്തിനു തൊട്ടടുത്തുനിന്നു
രക്ഷപെട്ടുപോയത്.
അപകടം
സംഭവിച്ചിരുന്നെങ്കിൽ ഇരു വിമാനങ്ങളി
ലുമായുണ്ടായിരുന്ന
നാന്നൂറിലേറെ ജീവനുകൾ എരിഞ്ഞടങ്ങിയേനെ.
വൻദുരന്തം ഒഴിവായതിന്റെ ആശ്വാസത്തിലാണു രാജ്യത്തെ വ്യോമയാന മേഖല
ബെംഗളൂരു- കൊൽക്കത്ത വിമാനത്തിൽ 176 യാത്രക്കാരും ആറ് ജീവനക്കാരുമാണ്
ഉണ്ടായിരുന്നത്.
ഭുവനേശ്വറിലേക്കുള്ള വിമാനത്തിൽ 238 യാത്രക്കാരും ആറ് ജീവനക്കാരും യാത്ര ചെയ്തിരുന്നു. രണ്ടു വിമാനങ്ങളിലുമായി ആകെ
426 പേർ. ഇരു വിമാനങ്ങളു
‘ബീച്ച് ഓഫ് സപ്പറേഷൻ
മറികടന്നതായി
ഡിജിസിഎ അറിയിച്ചു.
എയർ സ്പേസിൽ വച്ച് തമ്മിൽ പാലിക്കേണ്ട
നിശ്ചിത അകലം വിമാനങ്ങൾ
മറികടക്കുമ്പോഴാണു ബീച്ച് ഓഫ് സെപ്പറേഷൻ
സംഭവിക്കുന്നത്.
സംഭവത്തിന്റെ കൂടുതൽ
വിവരങ്ങളും പിന്നാലെ പുറത്തുവന്നു.

കണ്ണൂരിൽ നിന്നും തോമസ് ജേക്കബ്

LEAVE A REPLY

Please enter your comment!
Please enter your name here