എൻ.എസ് നെല്ലിക്കുന്നം
ഐ.പി സി ആസ്ഥാനത്ത് വെളിച്ചം വിശാൻ തുടങ്ങി. ഐ.പി സി കേരള സ്റ്റേറ്റ് കൗൺസിൽ യോഗം, സ്റ്റേറ്റ് വക മറ്റു യോഗങ്ങൾ തുടങ്ങിയവ ചില നാളുകളായി കുമ്പനാട് ഹെബ്രോൻ പുരത്തിനു പുറത്തായിരുന്നു. എന്നാൽ ഇന്നു (8/10/24) സ്റ്റേറ്റ് കൗൺസിൽ യോഗം ഐ.പി സി ആസ്ഥാനത്തു നടന്നു. വർഷങ്ങളായി പുറത്തു നിന്ന പാസ്റ്റർ ഷിബു നെടുവേലിയെ മുൻകാല പ്രാബല്യത്തോടെ ഐ. ഡി പുതുക്കി നൽകി തിരികെയെടുക്കാൻ ഇന്നു കൂടിയ സ്റ്റേറ്റ് കൗൺസിലും, സ്റ്റേറ്റ് പ്രസ് ബിറ്ററിയും തീരുമാനിച്ചതായി അറിയുന്നു. വിശ്വാസ സമൂഹം കാത്തിരുന്ന പാസ്റ്റർ ഷിബു നെടുവേലിയുടെ തിരിച്ചുവരവിനെ പൂർണ്ണ പിന്തുണയോടെ സ്വാഗതം ചെയ്യുകയും
ഷിബു പാസ്റ്ററുടെ ഐഡി പുതുക്കി നൽകാൻ തീരുമാനിച്ച സ്റ്റേറ്റ് കൗൺസിലിനും, കൗൺസിലിന്റെ തീരുമാനം നടപ്പിലാക്കാൻ പരിശ്രമിച്ച സ്റ്റേറ്റ് പ്രസ്ബിറ്ററിക്കും പ്രത്യേകിച്ച് പാസ്റ്റർ ദാനിയേൽ കൊന്ന നിൽക്കുന്നതിലിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു.




