സൈമൺ കാസർഗോഡ്
മൂറ്റത്തെ കൺവെൻഷൻ വീണ്ടും സജിവമാകുന്നു; സൂവിശേഷകൻ എം പി പൗലോസിന്റെ കാസർഗോഡ്.എതിർത്തോട് കണ്ണാടി പാറയിൽ ഭവനാങ്കണത്തിൽ 27-ന് വെള്ളിയാഴ്ച വൈകുന്നേരം 5 മണി മുതൽ 8 -30 വരെ നടക്കും. ഐ.പി.സി കാസർഗോഡ് സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യു ഉത്ഘാടനം ചെയ്യും. പാസ്റ്റർ റജി ജേക്കബ് കടുത്തുരുത്തി വചനപ്രഘോഷണം നടത്തും. കണ്ണൂർ പ്രെയ്സ് ആന്റ് മെലഡീസ് ഗാന ശുശ്രൂഷ നിർവഹിക്കും.





