Home Daily news പാസ്റ്റർ സുനിൽ വേട്ടമല ഉറപ്പും ധൈര്യവും മുള്ള ക്രിസ്തുവിന്റെ പടയാളി

പാസ്റ്റർ സുനിൽ വേട്ടമല ഉറപ്പും ധൈര്യവും മുള്ള ക്രിസ്തുവിന്റെ പടയാളി

0

ജി.എം തിരുവനന്തപുരം

ഇന്ത്യാ പെന്തെക്കോസ്തു ദൈവസഭയ്ക്ക് ഊർജ്ജിതവും, ഉറപ്പും, നട്ടെല്ല് ഉള്ളതും മായ ഒരു ഭരണധാകാരിയെയാണ് കഴിഞ്ഞ സ്റ്റേറ്റ് ഇലക്ഷനിൽ നമുക്ക് നഷ്ടമായെതെന്ന് ബഹുഭൂരിപക്ഷം വിശ്വാസ സമൂഹം പറയുന്നു. നിലവിലെ സ്റ്റേറ്റ് ഭരണ സമിതിയിൽ വെറും ശൂന്യമായ ഒരു വൈസ് പ്രസിഡന്റം, ശുശ്രുഷകന്മാരുടെ ഒരു ജോയിന്റ് സെക്രട്ടറിയും , സഭാ പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് വേണ്ടി എന്തു സേവനമാണ് ചെയ്യുന്നതെന്ന് ള്ള ചോദ്യം ഉയരുന്നു. ഉറപ്പും, ധൈര്യവും കൈ മുതലുള്ള പാസ്റ്റർ സുനിൽ വേട്ടമല വിജയിച്ചിരുന്നുയെങ്കിൽ ഇന്നു നടക്കുന്ന അഴിമതികൾക്കെതിരെ പോരാടുമായിരുന്നു. അതിന് ഉത്തമ ഉദാഹരണമാണ്. ഐ.പി സി ആക്ഷൻ കൌൺസിലിലും, നടക്കുവാൻ പോകുന്ന ഐക്യ പെന്തെക്കോസ്തു കൺവെൻഷന്റെ സംഘാടക യോഗങ്ങളിലും പ്രത്യക്ഷപ്പെടുന്നത്. ഐ.പി.സിയിലെ ബഹുഭൂരിപക്ഷം സെന്റർ പാസ്റ്ററന്മാരും ദൈവത്തെയല്ല ഭയപ്പെടുന്നത്. മറിച്ച് ഏകാധിപത്യ കേന്ദ്ര നേതൃത്വത്തെയാണ് ഭയപ്പെടുന്നത്. കൂടാതെ രജിസ്ട്രേഷൻ നടന്നിട്ടില്ലാത്ത പുതിയ ഭരണഘടനയിൽ സെന്റർ പാസ്റ്ററന്മാർ 7 വർഷം തുടരാം മെന്ന മിഥ്യാബോധവും ഇവർക്ക് ഉണ്ട്. വർഷങ്ങളായി കുറ്റിയടിച്ച് ഇരിക്കുന്ന സെന്റർ ശുശ്രൂഷകന്മാരുടെ സ്ഥലമാറ്റം പുനസ്ഥാപിക്കണമെന്ന ആവശ്യവും ഉയർന്നു കേൾക്കുന്നു. ശുശ്രൂഷ തന്നതും , സെന്റർ ശുശ്രുഷകനാക്കിയതും ദൈവമാണ്. അതിനെ എടുത്തു കളയുവാൻ ഒരു മനുഷ്യന് അധികാരമില്ല. ഈ കാലയളവിൽ ഐ.പി സി എന്ന പ്രസ്ഥാനത്തിൽ പാസ്റ്റർ സുനിൽ വേട്ടമലയെ പോലെ, സൗമ്യതയോട് പോരാടുന്ന ഗാന്ധിജിയെപ്പോലെയുള്ള ദൈവദാസന്മാർ ഉണരട്ടെ …! എന്ത് അനിതിയും കാട്ടുവാൻ ഭരണാധികാരികൾക്ക് കഴിയുന്നത് , പിടിപ്പ് കേടുള്ള, ഒരു കാശിനും കൊള്ളാത്ത കുറെ കൗൺസിൽ മെബറന്മാരും , പേടിതൊണ്ടന്മാരായ കുറെ സെന്റർ പാസ്റ്ററന്മാരുടെയും കഴിവ് കേടാണ് കാരണമെന്ന് പകൽ പോലെ സത്യം. എല്ലാം കാണാം ! എല്ലാത്തിനും ഒരവസാനം !!

LEAVE A REPLY

Please enter your comment!
Please enter your name here