News :- Sunil ottappalam
കൽക്കട്ട : വെസ്റ്റ് ബംഗാളിലെ ബാംഗും ജില്ലയിൽ ഡഗോർപാട സ്വദേശിയും സാരംഗ സി.എൻ. ഐ സഭാംഗവുമായ മാധവ് എന്ന സുവിശേഷകനെ ഭാര്യയും ബന്ധുക്കളും നാട്ടുകാരുംചേർന്ന് ചുട്ടുകൊന്നു. ഒരു സ്വതന്ത്ര സുവിശേഷകൻ ആയിരുന്ന മാധവ് ജാർഗ്രാം ഡിസ്ട്രിക്ടിലെ ഗോവിന്ദപൂർ എന്ന വില്ലേജിലാണ് പ്രധാനമായും സുവിശേഷ പ്രവർത്തനം നടത്തിയിരുന്നത്. അദ്ദേഹത്തെ ഇക്കഴിഞ്ഞ ഞായറാഴ്ചരാത്രിയാണ് ക്രൂരമായി മർദിച്ചശേഷം പെട്രോൾ ഒഴിച്ച് കത്തിച്ചത്.
കുടുംബത്തിൽ നിന്ന് ഏകനായിട്ടാണ് മാധവ് വിശ്വാസത്തിൽ വന്നത്. അദ്ദേഹത്തിന്റെ വിശ്വാസത്തോട് ഭാര്യയ്ക്കും മക്കൾക്കും കടുത്ത എതിർപ്പുണ്ടായിരുന്നു. തദ്ദേശീയനായ തന്മയി ഷേഖ് എന്ന സുവിശേഷകന്റെ നേതൃത്വത്തിൽ നടക്കുന്ന സ്വതന്ത്ര പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് മാധവ് പ്രവർത്തിച്ചിരുന്നു. പതിനാലോളം സുവിശേഷകരടങ്ങുന്ന ഈ സംഘ ചില മലയാളി സുവിശേഷകർ സന്ദർശിക്കുകയും സഹായങ്ങൾ നൽകുകയും ചെയ്തിരുന്നതായി സുവിശേഷകൻ തന്മയി മാധ്യമങ്ങളോടുo ഐപിസി കൽക്കട്ട സ്റ്റേറ്റ് സെക്രട്ടറിയുമായ ഫിന്നി പാറയിലിനോട് പറഞ്ഞു.
ഇടയ്ക്ക് മാധവ് വീട്ടിൽ ചെന്ന സമയത്ത് മക്കൾ അദ്ദേഹത്തെ ഉപദ്രവിക്കുകയും ബൈബിൾ നശിപ്പിക്കുകയും ചെയ്തു. എങ്കിലും വിശ്വാസം ത്യജിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. ഇക്കഴിഞ്ഞ ഞായറാഴ്ച സാരംഗ സി.എൻ. ഐ പള്ളിയിൽ ആരാധനയിൽ പങ്കെടുത്ത ശേഷം പുറത്തിറങ്ങിയ മാധവിനോട് അവിടെ കാത്തുനിന്ന ഭാര്യയും മകനും വഴക്കുണ്ടാക്കിയിരുന്നു. ഈ കാര്യങ്ങളെല്ലാം മാധവ് തന്മയി ഷേഖ്നെ ഫോൺ ചെയ്ത് അറിയിച്ചിരുന്നതായും തന്മയി പറഞ്ഞു. പള്ളിയുടെ മുൻപിൽ
വഴക്കുണ്ടായെങ്കിലും മകന്റെ വിവാഹവുമായി ബന്ധപ്പെട്ട് അദ്ദേഹം ഭവനത്തിൽ ചെന്നു. മകന്റെ വിവാഹം കർമങ്ങൾക്കായി രണ്ടു മണിക്കൂർ നേരത്തേക്ക് എങ്കിലും ഒരു ഹിന്ദുവായി മാറണം എന്ന് വീട്ടുകാർ അദ്ദേഹത്തോട് ആവശ്യപ്പെട്ടു. എന്നാൽ അതിനും അദ്ദേഹം വിസമ്മതിക്കുകയാണ് ഉണ്ടായത്.
അന്ന് രാത്രിയിൽ അദ്ദേഹത്തെ വളരെ മൃഗീയമായി ഉപദ്രവിച്ച ശേഷം വനത്തിൽ കൊണ്ടുപോയി പെട്രോൾ ഒഴിച്ച് കത്തിച്ച് കൊല്ലുകയായിരുന്നു എന്നാണ് സുവിശേഷകൻ തന്മയി പറഞ്ഞതു. എന്നാൽ വീട്ടിൽ എത്തി തൂങ്ങി മരിച്ച മാധവിനെ ഹിന്ദു ആചാരപ്രകാരം ദഹിപ്പിക്കുകയാണ് തങ്ങൾ ചെയ്തതെന്നാണ് ഭാര്യയും മകനും പ്രചരിപ്പിക്കുന്നത്.
ബാംഗുറ ജില്ലയ്ക്കു വേണ്ടിയും അവിടെയുള്ള വിശ്വാസ സമൂഹത്തിന് വേണ്ടിയും പ്രത്യേകിച്ച് ബംഗാളിലെ സുവിശേഷ പ്രവർത്തനത്തിനായും പ്രാർത്ഥിക്കണമെ.




