Home breaking news പാസ്റ്റർ C. C തോമസ്സ് തുടരണമെന്ന് CGI വിശ്വാസി സമൂഹം ആവശ്യപ്പെട്ടു.

പാസ്റ്റർ C. C തോമസ്സ് തുടരണമെന്ന് CGI വിശ്വാസി സമൂഹം ആവശ്യപ്പെട്ടു.

0

G P കുറ്റിച്ചൽ

മുളക്കുഴ : 10 – 10 – 2023 ചൊവ്വാഴ്ച ഉച്ചയ്ക്ക് 3 മണിയ്ക്ക് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരളാ സ്റ്റേറ്റ് അല്മായ സമൂഹത്തിൻ്റെ എക്സിക്കുട്ടീവ് യോഗം സംസ്ഥാന സെക്രട്ടറി Bro. ജോസഫ് മറ്റത്തുകാലയുടെ അദ്ധ്യക്ഷതയിൽ നടക്കുകയുണ്ടായി. ദൈവസഭയ്ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്ന വളർച്ചയും, പുരോഗതിയും, സമാധന അന്തരീക്ഷവും, പുത്രികാ സംഘടനകളുടെ ശക്തമായ പ്രവർത്തനങ്ങളും, പ്രാദേശിക സഭകളുടെ വളർച്ചയും, മുളക്കുഴ സഭാ ആസ്ഥാനത്തെ വിശാലതയിലേക്ക് നയിക്കപ്പെടുന്ന അനുഭവങ്ങളൊക്കെ Believers State Executive വളരെ വിശദമായി വിലയിരുത്തി. ഇപ്പോൾ നിലവിലുള്ള ഭരണ സംവിധാനത്തിൻ കീഴിൽ മറ്റ് എല്ലാ അർത്ഥങ്ങളിലും സഭ ശക്തിയാർജ്ജിക്കുന്നതുകൊണ്ട്, നിലവിലുള്ള ഭരണസംവിധാനം തുടർന്നു കൊണ്ടുപോകണമെന്ന് പ്രമേയത്തിൽ കൂടി ബിലിവേഴ്സ് ബോർഡ് ആവശ്യപ്പെടുകയുണ്ടായി.
അതിൻ്റെ അടിസ്ഥാനത്തിൽ ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ നാഷണൽ ചെയർമാൻ കൂടിയായ കേരള സ്റ്റേറ്റ് ഓവർസിയർ Rev. C. C Thomas അടുത്ത ഒരു term കൂടി തുടരണമെന്ന് ഐക്യകണ്ഠ്യേന പിന്തുണ അറിയിച്ചിരിക്കുന്നു.Bro. ജോസഫ് മാറ്റത്തുക്കാല
(State Believers Board Secretary),Bro. C. P വർഗ്ഗീസ്
(State Believers Board Vice President),Bro. എബ്രഹാം തോമസ് (State Believers Board vice President), Bro. അജി കുളങ്ങര (State Believers Board jointSecretary), Bro. കോശി ജോർജ് (State Believers Board Treasure), Bro. സാജു സണ്ണി (Believers Board Media Convenor ) മറ്റു എക്സിക്യൂട്ടീവ് അംഗങ്ങളും പങ്കെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here