Home Daily news തീരദേശം ( കോസ്റ്റൽ മിഷൻ) തിരുവനന്തപുരത്തിന്;; ചെയർമാൻ വിജയകുമാർ , സെക്രട്ടറി താബോർ ബിനുവി ജോർജ്ജ്

തീരദേശം ( കോസ്റ്റൽ മിഷൻ) തിരുവനന്തപുരത്തിന്;; ചെയർമാൻ വിജയകുമാർ , സെക്രട്ടറി താബോർ ബിനുവി ജോർജ്ജ്

0

വാർത്ത :- എൻ എസ് നെല്ലിക്കുന്നം

പുത്തൻ ചുവടുവെപ്പുകളുമായി ഐപിസി കേരളാ സ്റ്റേറ്റ് ബോർഡുകളും ഭാരവാഹികളും നിലവിൽ വന്നു. ഒക്ടോബർ 4ന് കുമ്പനാട് സഭാ ആസ്ഥാനത്ത് കൂടിയ സംസ്ഥാന കൗൺസിലിലാണ് ബോർഡുകൾ തിരഞ്ഞെടുക്കപ്പെട്ടത്..ഇപ്പോൾ കൗൺസിൽ അംഗങ്ങൾ മാത്രമുള്ള ഈ സമിതികളിലേക്ക് അതത് ബോർഡുകളിൽ പ്രവർത്തിക്കാൻ താൽപര്യമുള്ളവരെ, കൗൺസിൽ അംഗീകാരത്തോടെ തിരഞ്ഞെടുക്കാവുന്നതാണ്. എന്നാൽ സംസ്ഥാന തലത്തിൽ 7 അംഗങ്ങൾ വരെ മാത്രമാകും ഒരു ബോർഡിൽ ഉണ്ടാവുക.
ബോർഡുകളുടെ വിപൂലീകരണത്തിന് ജില്ലാതല കോർഡിനേറ്ററുമാരെയും പ്രവർത്തകരെയും തിരഞ്ഞെടുക്കുവാൻ സംസ്ഥാന കൗൺസിൽ അനുമതി നൽകി. പ്രധാനപ്പെട്ട 17 ബോർഡുകളിൽ ഒന്നാന്ന് കോസ്റ്റൽ മിഷൻ. തിരുവനന്തപുരത്തിന്റെ കൗൺസിലർന്മാർ കോസ്റ്റൽ മിഷന്റെ ഭരണകർത്താക്കളായത് തിരുവനന്തപുരം ജില്ലയ്ക്ക് ഒരഭിമാനമാണ്ന്ന് ജി.എം ഡയറക്ടർ പോൾ സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. തിര ദേശ മിഷൻ (കോസ്റ്റൽ മിഷൻ) ബോർഡിലേക്ക്
കൗൺസിൽ അംഗങ്ങളായ പാസ്റ്റർ വിജയകുമാറിനെ ചെയർമാനായും, പാസ്റ്റർ സാമ്പു ആര്യ പള്ളിയെ വൈസ് ചെയർമാനായും, സെക്രട്ടറിയായി ബ്രദർ ബിനു വി ജോർജ്ജിനേയും, ട്രഷറാറായി ബ്രദർ ഡേവിഡ് സാം ആറാമ ടയും എതിരില്ലാതെയാണ് തെരെത്തെടുത് . തീരദേശ പ്രദേശമായ സൗത്ത് കേരളയിൽ നൂതന പദ്ധതികൾ വഴി കോസ്റ്റൽ ഏര്യയ്ക്ക് ആത്മീയ ഭൗതിക വർദ്ധനവിന് കാരണമാകുമെന്നും പുതിയ ഭാരവാഹികൾ ശക്തരാണ്ന്നും വിശ്വാസ സമൂഹം വിലയിരുത്തുന്നു. തിരുവനന്തപുരം ജില്ലയിൽ പത്തിന പരിപാടിയുടെ ഭാഗമായി നടക്കുന്ന പുരോഗതിയും ഇവരുടെ കൈയ്യിലാണ്. സമാനതകളില്ലാതെ സഭയ്ക്കായ് ഒരുമയോട് പ്രവർത്തന മികവിന്റെ ആവിഷ്ക്കാരമാണ് ഈ അംഗീകാരം.

വൈസ് ചെയർമാൻ. പാസ്റ്റർ സാബു ആര്യ പള്ളി
സെക്രട്ടറി .ബ്രദർ ബിനു വി ജോർജ്ജ് (താബോർ)
ട്രഷറാർ: ബ്രദർ ഡേവിഡ് സാം ആറാമട

LEAVE A REPLY

Please enter your comment!
Please enter your name here