വാർത്ത: NS. നെല്ലിക്കുന്നം
പി.വൈ.പി.എ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി മാതൃകാപരമായ രീതിയിൽ പുതിയ നേതൃത്വത്തെ കണ്ടെത്താൻ ചർച്ചകൾ ആരംഭിച്ചതായി റിപ്പോർട്ട് . അതിൽ വിശ്വാസ സമൂഹം ഏറെ സന്തോഷിക്കുന്നതായും അറിയുന്നു. മത്സരം ഒഴിവാക്കി സമവായ ചർച്ചകൾക്ക് നേതൃത്വം നല്കാൻ സഭാ നേതൃത്വത്തിൽ നിന്നും ചിലർ മുൻകൈയെടുക്കുന്നതായും അറിയുന്നു. ഇതു നല്ലൊരു തുടക്കമാകട്ടെ.
പ്രധാനമായും രണ്ടു ടീമുകളാണ് മത്സര രംഗത്തേക്ക് തയ്യാറായതെന്നും കേൾക്കുന്നു. ഇരുകൂട്ടരും ചർച്ചയിലൂടെ മത്സരം ഒഴുവാക്കുന്നതാണ് നല്ലതെന്നും, സ്ഥാനങ്ങൾ സമമായി പങ്കിട്ടെടുക്കാനും തീരുമാനമായി എന്നതാണ് റിപോർട്ടുകൾ പുറത്തുവരുന്നത് . ആകെ 8 എക്സിക്യൂട്ടീവ് പോസ്റ്റുകളാണ് ഉള്ളത്. മൂന്നാമത് ഒരു ഗ്രൂപ്പ് മത്സര രംഗത്തു ഇല്ലങ്കിൽ ഇരു കൂട്ടർക്കും നാലു സീറ്റുകൾ വീതം ലഭിക്കും.
പി.വൈ പി.എ. തെരെത്തെടുപ്പിൽ പിന്നോക്ക മേഖലയായ മലബാറിനെയും പരിഗണിക്കണo;
തോമസ് ജേക്കബ് കണ്ണൂർ
പി വൈ പി എ തെരെഞ്ഞെടുപ്പ്,ശക്തി മേഖലകളിൽ മാത്രമാകരുത് വീതം വെയ്പ്പെന്നും, പിന്നോക്ക മേഖലയായ മലബാറിനെയും പരിഗണിക്കണമെന്നും, ഐ.പി.സി സ്റ്റേറ്റ് കൗൺസിലംഗം (നോർത്ത് മലബാർ)
തോമസ് ജേക്കബ് കണ്ണൂർ ഒരു വാർത്താ കുറിപ്പിൽ പറഞ്ഞു. ചർച്ച ചെയ്ത് മത്സരം ഒഴുവാക്കുന്നതാണ് മാതൃകയെന്നുo , സ്ഥാനങ്ങൾ സമമായി പങ്കിട്ടെടുക്കാനും തീരുമാനമായി എന്ന റിപോർട്ടുകൾ വളരെ നല്ല തീരുമാനം മാണെന്നും താൻ കൂട്ടി ചേർത്തു.ആകെ 8 എക്സിക്യൂട്ടീവ് പോസ്റ്റുകളാണ് ഉള്ളത്. മൂന്നാമത് ഒരു പാനൽ മത്സര രംഗത്തു ഇല്ലങ്കിൽ ഇരു കൂട്ടർക്കും നാലു സീറ്റുകൾ വീതം ലഭിക്കും.
ഇരുകൂട്ടരും അർഹമായ പ്രാധാന്യം പിന്നോക്ക മേഖലകൾക്കും നൽകണം.. ഓരോ ടീമിനും ലഭിക്കുന്ന നാലു സീറ്റുകളിൽ ഭൂരി ഭാഗവും ഒരു മേഖലയ്ക്ക് നൽകാനോ, അല്ല രണ്ടു മേഖലകൾ മാത്രം പങ്കിടാനോ സമവായത്തിന് ചുക്കാൻ പിടിക്കുന്നവർ ടീമുകളെ അനുവദിക്കരുത്. വോട്ടിങ്ങിനു സാധ്യത മങ്ങുന്നതിനാൽ ഇതര മേഖലക്കാരെ പരിഗണിക്കാതിരിക്കാൻ ഇടവരരുത്. കടപ്പാടുകളും, ബന്ധങ്ങളും, വാശിയും, വൈരാഗ്യവും തീർക്കുന്നതാവരുത് സീറ്റ് സമവായം.മറിച്ച് പി.വൈ.പി.എ യുടെ നന്മക്കാവണം ചർച്ചകൾ.
അഞ്ചു പി.വൈ.പി.എ മേഖലകൾ ഉൾപ്പെടുന്നതാണ് മലബാർ. വോട്ടു ബാങ്കല്ല എന്ന പേരിൽ എക്കാലവും അവഗണിക്കപ്പെടുകയാണ് മലബാർ പി.വൈ.പി.എ. ഇപ്രാവശ്യമെങ്കിലും ഒരു എക്സിക്യൂട്ടീവ് മലബാറിൽ നിന്നും വേണം. ഇതുവരെ മലബാറിന് ഒരു എക്സിക്യൂട്ടീവ് പോസ്റ്റ് ലഭിച്ചിട്ടില്ല. ഇത്തവണയെങ്കിലും, സമവായം ആയതിനാൽ അഞ്ചു പി.വൈ.പി.എ മേഖലകൾ ഉൾപ്പെടുന്ന, 30 ൽ പരം ഐപിസി സെന്ററുകൾ ഉള്ള, 600 ഓളം സഭാ പ്രവർത്തനങ്ങളുള്ള മലബാറിനെ പരിഗണിക്കണം.
മലബാറിനെ സ്നേഹിക്കുന്ന, യുവജന സംഘടനയുടെ നന്മ ആഗ്രഹിക്കുന്ന ടീം മലബാറിനെ പരിഗണിക്കുമെന്നാണ് മലബാർ വിശ്വാസ സമൂഹത്തിന്റെ പ്രതീക്ഷ. യുവജനങ്ങളുടെ ആത്മീയ ഉന്നമനത്തിനു മാത്രമാകട്ടെ പി.വൈ പി.എ പ്രവർത്തനം .




