Home Daily news പെന്തെക്കോസത് മിഷൻ എറണാകുളം സെൻ്റർ കൺവെൻഷൻ ഡിസംബർ 2 മുതൽ

പെന്തെക്കോസത് മിഷൻ എറണാകുളം സെൻ്റർ കൺവെൻഷൻ ഡിസംബർ 2 മുതൽ

0

വാർത്ത:- കെ.റ്റി ജോസഫ് പാലക്കാട്

: ദി പെന്തെക്കോസ്ത് മിഷൻ എറണാകുളം സെന്റർ
വാർഷിക കൺവൻഷനും ദൈവീക രോഗശാന്തി ശുശ്രൂഷയും ഡിസംബർ 2 മുതൽ 5 ഞായർ വരെ എരമല്ലൂർ റ്റി .പി .എം കൺവൻഷൻ ഗ്രൗണ്ടിൽ നടക്കും.
കോവിഡ് മാർഗനിർദ്ദേശങ്ങൾ പാലിച്ച് നടത്തുന്ന കൺവൻഷൻ പന്തലിൻ്റെ പ്രാരംഭ ജോലികൾ സെൻറർ പാസ്റ്ററിൻ്റെ പ്രാർഥനയോടെ ആരംഭിച്ചു. കോവിഡ് മഹാമാരി നിമിത്തം ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് നടത്തുന്ന കൺവൻഷൻ്റെ അനുഗ്രഹത്തിനായി ഉപവാസ പ്രാർഥനകളും .തുടർ മാന പ്രാർഥനകളും നടന്നു വരുന്നു.
സഭയുടെ 2022 – ലെ കൺവൻഷനുകളുടെ തുടക്കം കുറിക്കുന്നതും പുതിയ ഗാനങ്ങൾ രചിച്ച് സിഡികൾ പുറത്തിറക്കുന്നതും ഈ കൺവെൻഷനിലൂടെയാണ്. ഈ വർഷത്തെ 8 പുതിയ ഗാനങ്ങൾ അടങ്ങിയ സിഡി വിശ്വാസികൾക്കും ശുശ്രൂഷകർക്കും നൽകുന്നതിനായി ഒരുക്കിയിട്ടുണ്ട്.
ദിവസവും രാവിലെ 7 ന് വേദപഠനം ,9.30 ന് പൊതുയോഗം, ഉച്ചയക്ക് മൂന്നിന് കാത്തിരിപ്പ് യോഗം , രാത്രി 10 ന് പ്രത്യേക പ്രാർഥന , ശനിയാഴ്ച ഉച്ചയക്ക് മൂന്നിന് യുവജന സമ്മേളനം , ദിവസവും വൈകിട്ട് 5.45 നു സംഗീത ശ്രുശ്രൂഷ ,സുവിശേഷ പ്രസംഗം എന്നിവ ഉണ്ടായിരിക്കും. സഭയുടെ പ്രധാന ശുശ്രൂഷകർ ദൈവവചനം പ്രസംഗിക്കും. പുതിയ കൺവൻഷൻ ഗാനങ്ങൾ മിഷൻ പ്രവർത്തകർ ആലപിക്കും. സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് എറണാകുളം സെന്റർ സഭയുടെ കീഴിലുള്ള 27 പ്രാദേശിക സഭകളിലെ ശുശ്രൂഷകരും വിശ്വാസികളും പങ്കെടുക്കുന്ന സംയുക്ത ആരാധനയോടെ കൺവൻഷൻ സമാപിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here