ജി.എം ന്യൂസ് റിപ്പോർട്ടർ:- സൈമൻ കാസർകോട്
ഐ.പി.സി. കാസർകോട് സെന്ററിന്റെയും , സെന്റർ ഇവാഞ്ചലിസം ബോർഡിന്റെയും സംയുക്താഭിമുഖ്യത്തിൽ ലഹരി വിമുക്ത ബോധവത്ക്കരണ പരസ്യ യോഗങ്ങൾ കാസർകോടിന്റെ വിവിധ മേഖലയിൽ നടക്കുന്നു. ഐ.പി.സി കാസർകോട് സെന്റർ മിനിസ്റ്റർ പാസ്റ്റർ സന്തോഷ് മാത്യൂ ഇന്നലെ(4/10/21) പ്രാർത്ഥിച്ചു ഉത്ഘാടനം നിർവഹിച്ചു. വിവിധ ഇടങ്ങളിലെ പരസ്യ യോഗങ്ങൾക്ക് ശേഷം മിനി കൺവെൻഷനും നടന്നു. ഇന്ന് രാവിലെ പുന: ആരംഭിച്ച പരസ്യ യോഗങ്ങൾക്ക് ശേഷം വൈകിട്ട് ചേർക്കളയിൽ വച്ച് മിനി കൺവെൻഷൻ നടക്കും. പാസ്റ്റർ പി.എം.തോമസ് സമാപന സന്ദേശം നൽകും . വളഞ്ഞ മ്പലം സഭയുവജന ങ്ങും പാസ്റ്ററും പ്രത്യേകാൽ പങ്കെടുത്തു.




