Home Daily news ബ്രദർ റോയി അലക്സ് കൊട്ടാരക്കര , കൊല്ലം ജില്ലയിൽ നിന്നും ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിലിലേക്ക്...

ബ്രദർ റോയി അലക്സ് കൊട്ടാരക്കര , കൊല്ലം ജില്ലയിൽ നിന്നും ഐ.പി.സി കേരള സ്റ്റേറ്റ് കൗൺസിലിലേക്ക് വന്നേക്കും

0

വാർത്താ … എൻ എസ് നെല്ലിക്കുന്നം

ഐ.പി.സി കേരള സ്റ്റേറ്റ് ഒരു തെരെഞ്ഞെടുപ്പിനെ നേരിടുന്നു. ശക്തമായ മൂന്ന് പാനലുകൾ, ഒട്ടേറെ പ്രശ്നങ്ങൾ, ഇത്തവണത്തെ ഇലക്ഷൻ എന്തുകൊണ്ടും ചില പ്രത്യേകതകൾ നിറഞ്ഞു നില്ക്കുന്ന സാഹചര്യം. 2022 – 25 വർഷത്തേക്കുള്ള സ്റ്റേറ്റ് ഭരണ സമിതി അംഗങ്ങളെ കണ്ടെത്താനുള്ള തെരെത്തെടുപ്പ് ദൈവഹിതമായാൽആഗസ്റ്റ് 2 മുതൽ 18 വരെ കേരളത്തിന്റെ 11 ജില്ലകളിൽ മണ്ഡലടിസ്ഥാനത്തിൽ വോട്ടെടുപ്പ് നടക്കുകയാണ്.
കൊട്ടാരക്കരയുടെ മണ്ണിൽ നിന്നും ഐ.പി സി സ്റ്റേറ്റ് കൗൺസിലിലേക്ക് ബ്രദർ റോയി അലക്സ് വിജയ പ്രതീക്ഷയോടെ തെരെഞ്ഞെടുക്കപ്പെടുവാൻ ആഗ്രഹിക്കുന്നു.
കൊല്ലം മണ്ഡലത്തിൽ നിന്നും ശക്തരായ 10 സഹോദരന്മാരാണ് മത്സര രംഗത്തുള്ളത്. തെരെഞ്ഞെടുക്കപ്പെടേണ്ട 5 പേരിൽ ബ്രദർ റോയി അലക്സ് ഉൾപ്പെടുമെന്ന ശുഭ വിശ്വാസമാണ് മണ്ഡലത്തിൽ ഉൾപ്പെട്ട സെന്ററുകൾ ളിൽ നിന്നും മുള്ള റിപ്പോർട്ടുകൾ . ഐ.പി.സിയിലെ പാസ്റ്ററന്മാർക്കുള്ള പെൻഷൻ പദ്ധതിയുടെ രൂപരേഖയും, വിശദമായ റിപ്പോർട്ടും 2020-ൽ ബ്രദർ റോയി അലക്സ് സ്റ്റേറ്റ് കൗൺസിലിന് സമർപ്പിച്ചിട്ടുണ്ട്. പ്രസ്തുത വാർത്ത ജി.എം ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു. താൻ ഒരു കൗൺസിൽ മെബർ അല്ലാതിരുന്നിട്ടും കർത്തൃദാസന്മാരെ ശ്രദ്ധിച്ച അലക്സ് ഐ.പി.സി യ്ക്ക് ഒരു മുതൽ കൂട്ടാണ്.

കൊട്ടാരക്കരയുടെ മണ്ണിൽ സംഘടനാ പ്രവർത്തനങ്ങളുടെ പരിചയവും ആത്മീക പൈതൃകവും ഉള്ള ബ്രദർ റോയി അലക്സ് സഭാ പ്രവർത്തനങ്ങളിലും, അർഹതപ്പെട്ടവരെ ഉദ്ധരിക്കുക എന്നതിലും ശ്രദ്ധാലുവാണ്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ ഇൻഷുറൻസ് ഡിവിഷനിൽ സീനിയർ മാനേജർ ആയി പ്രവർത്തിച്ചു. ദൈവദാസന്മാർക്കു വേണ്ടിയുള്ള പെൻഷൻ പദ്ധതി വിശദമായി പഠിച്ച് കണക്ക് സഹിതം ഡിറ്റെൽസ് പ്രോജക്റ്റ് റിപ്പോർട്ട് 2020-ൽ സ്റ്റേറ്റ് കൗൺസിലിന് സമർപ്പിച്ചു. ലോക്കൽ സഭാ സെക്രട്ടറി . സെന്റർ ട്രഷറാർ , മേഖല കൗൺസിൽ അംഗം, മറ്റ് പൊതുപ്രവർത്തനങ്ങൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രികരിക്കുന്നു. തനിക്ക് സ്റ്റേറ്റ് കൗൺസിലിലേക്ക് ദൈവഹിതപ്രകാരം ഒരവസരം ലഭിച്ചാൽ സഭയുടെ ആകമാനമായ ഉന്നമനത്തിനും , ഉദ്ധാരണത്തിനും , പുതിയ പദ്ധതികൾ ആവിഷ്ക്കരിച്ച് തെരെഞ്ഞെടുക്കപ്പെടുന്ന ഭരണ സമിതിയോട് ചേർന്ന് നിന്ന് പ്രവർത്തിക്കുമെന്നും, പ്രസ്ഥാനത്തിനു വേണ്ടി ലാഭേച്ച കൂടാതെ, ദൈവദാസന്മാരുടേയും ദൈവമക്കളുടെയും നീതിക്ക് വേണ്ടി ശബ്ദം ഉയർത്തുമെന്നും ജി.എം ന്യൂസിനോട് ഒരഭിമുഖത്തിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here