വാർത്ത :- എൻ.എസ് നെല്ലിക്കുന്നം

തിരുവല്ലാ: “ഉണർവ്വ് 2024 സംസ്ക്കാര സമ്പന്നതയുടെ ഭാരതത്തിൽ പെന്തക്കോസ്ത് സഭ പിന്നിട്ട 100 വർഷങ്ങൾ വമ്പിച്ച ആത്മീയമുന്നേറ്റമാക്കി മാറ്റുവാൻ ഭാരതത്തിലെ സമസ്ത പെന്തക്കോ സ്തരും മലങ്കരയുടെ മണ്ണിൽ സംഗമിക്കുന്നു. മധ്യതിരുവിതാംകൂറിന്റെ ആസ്ഥാന പട്ടണമായ തിരുവല്ലയിൽ ഇന്ത്യയിലെ എല്ലാ പെന്തക്കോസ്ത് സഭകളെയും പങ്കെടുപ്പിച്ചുകൊണ്ട് ‘ഉണർവ് 2024’ നടക്കും. കേരളത്തിലും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിദേശത്തുനിന്നു മുള്ള പാസ്റ്റർമാരും വിശ്വാസികളും പ്രസംഗകരും പങ്കെടുക്കും. ഉണർവ്വ് 2024-ന്റെ ചെയർമാൻമാരായി ഐ.പി.സിയിലെ റവ. ഡോ. കെ.സി. ജോൺ, പാസ്റ്റർ ജേക്കബ് ജോൺ എന്നിവർ പ്രവർത്തിക്കും. കൂടാതെ മറ്റു പെന്തക്കോസ്തു സഭകളുടെ തെരഞ്ഞെടുക്കപ്പെടുന്ന നേതൃത്വങ്ങളും ഉണർവ്വ് 2024-ന്റെ ചെയർമാന്മാർ ആയിരിക്കും. 2024
ജനുവരി 1-ന് തിരുവനന്തപുരം പാറശാലയിൽ നിന്നും, അന്നേദിവസം കാസർഗോഡ് നിന്നും ആരംഭിക്കുന്ന പ്രയർ റാലികൾ തെക്ക് വടക്ക് ജില്ലകളിൽ പര്യടനം നടത്തി 6-ന് തിരുവല്ലയിൽ എത്തിചേരും. തിരുവല്ലാ പബ്ലിക് സ്റ്റേഡിയത്തിൽ ക്രമീകരിച്ചിരിക്കുന്ന വിശാലമായ പന്തലിൽ 7 ന് വൈകിട്ട് 5 മണിയ്ക്ക് “ഉണർവ്വ് 2024′ പ്രാർത്ഥിച്ച് ആരംഭിക്കും. രാവിലെ 5 മുതൽ 8 വരെ കാത്തിരിപ്പ് യോഗം, 8 മുതൽ 10 വരെ ബൈബിൾ ധ്യാനം 10 മുതൽ 1 മണി വരെ പൊതുയോഗം. ഉച്ചകഴിഞ്ഞ് 2 മുതൽ തുടങ്ങുന്ന വിവിധ യോഗങ്ങളിൽ സഹോദരിമാർക്കും യുവജനങ്ങൾക്കും പ്രത്യേകം മീറ്റിംഗുകൾ നടക്കും. സുവിശേഷം നിമിത്തം പീഢനം സഹിച്ചിട്ടുള്ള മണിപ്പൂര് ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളിലും ഉള്ള ദൈവമക്കളുടെ അനുഭാക്ഷ്യങ്ങൾ. 5 മണി മുതൽ ലോകോത്തര സംഗീത ബാന്റുകളെ പങ്കെടുപ്പിച്ചുകൊണ്ട് സംഗീത സന്ധ്യ & മ്യൂസിക് വർഷിപ്പ്.
ഭാരതത്തിൽ ഇന്ന് വരെ നടന്നിട്ടില്ലാത്ത വൻ ഉണർവ്വ് യോഗമാണ് ലക്ഷ്യമിടുന്നത്. വിദേശങ്ങളിൽ നിന്നും എത്തുന്ന ഉണർവ്വ് പ്രസംഗകർ, രോഗശാന്തി ശുശ്രൂഷകർ, കൃപാവര പ്രാപ്തരായ രാജ്യാന്തര ശുശ്രൂഷകർ വിവിധ ദിവസങ്ങളിൽ ശുശ്രൂഷിക്കും. 13 ന് സ്നാനം ഉണ്ടായിരിക്കും. 14 ന് .ഞായറാഴ്ച കർതൃമേശയും വിശുദ്ധ ചുംബനത്തോടെ യോഗം അവസാനിക്കും.
ബദർ ജോയി താനുവേലിൽ ഡെപ്യൂട്ടി ചെയർമാനായും, ബ്രദർ സജി പോൾ, ബദർ ഗ്ലാഡ്സൺ ജേക്കബ് എന്നിവർ ഫൈനാൻസ് കൺവീനർമാരായും പ്രവർത്തിക്കും. റവ, ദാനിയേൽ തോമസ്, റവ. തോമസ് കുര്യൻ എന്നിവർ ജോയിന്റ് കൺവീനേഴ്സാണ്. പാസ്റ്റർ സാംകുട്ടി ചാക്കോ നിലമ്പൂർ പ്രോഗ്രാം കോഡിനേറ്ററാണ്. ഉണർവ്വ് 2024 വിജയത്തിനായി എല്ലാ പെന്തക്കോസ്തുസഭകളിൽ നിന്നും 126 അംഗ കമ്മിറ്റി പ്രവർത്തിക്കും. കൂടാതെ ഉണർവ്വ് 2024 നോട് ചേർന്ന് പ്രവർത്തിക്കുവാൻ താല്പര്യമുള്ള എല്ലാ പെന്തക്കോസ്തു സഭകളുടെ പ്രതിനിധികളും ഈ നമ്പരിൽ ബന്ധപ്പെടുക- കോർഡിനേറ്റർ ഫോൺ: 9349500155.

വിപുലമായ ക്രമീകരണങ്ങൾക്കായി ഭക്ഷണം താമസം, പബ്ലിസിറ്റി, മൈക്ക്, പന്തൽ, വിജിലൻസ് തുടങ്ങിയ കമ്മറ്റികളിലേക്ക് കൺവീനറന്മാരെ അടുത്തതായി കൂടുന്ന കമ്മറ്റിയിൽ തെരഞ്ഞെടുക്കുന്നതായിരിക്കും. കമ്മറ്റിയുടെ സ്ഥലവും തീയതിയും പിന്നീട് അറിയിക്കും.
ഉണർവ്വ് 2024 യോഗങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും വേണ്ടി വിപുലമായ ഭക്ഷണശാലകൾ പ്രവർത്തിക്കുന്നതാണ്. കൂപ്പണുകൾ തികച്ചും സൗജന്യമായിരിക്കും. ഭാരിച്ച സാമ്പത്തിക ചിലവുകളുള്ള ഈ രാജ്യാന്തര ഉണർവ്വ് യോഗങ്ങളുടെ സുഗമമായ നടത്തിപ്പിനായി ദൈവമക്കളുടെ സംഭാവനകൾ സ്വീകരിക്കുന്നതാണ്. ഈ നമ്പരുകളിൽ ബന്ധപ്പെടുക ഫൈനാൻസ് കൺവീനേഴ്സ് : ഫോൺ: 9544940000, 9447759873




