News. എൻ.എസ് നെല്ലിക്കുന്നം
ഫിലദൽഫിയ : അസംബ്ലീസ് ഓഫ് ഗോഡ് അമേരിക്കയിലും കാനഡയിലുമുള്ള സഭകളുടെ ഫാമിലി കോൺഫ്രൻസ് 2025 ൽ കാനഡയിലെ ടൊറോൻടോയിൽ നടക്കും.
2025 ജൂലൈ 3,4,5,6 തിയതികളിലായി നടക്കുന്ന 27-ാമത് കോൺഫ്രൻസിന്റെ ജനറൽ കൺവീനറായി ടൊറോന്റോയിലെ ഇന്റർനാഷണൽ റിവൈവൽ സഭാ സ്ഥാപകനും സീനിയർ പാസ്റ്ററുമായ റവ.ജോൺ തോമസും ജനറൽ സെക്രട്ടറിയായി ഡോ. തോംസൺ കെ.പള്ളിലും (ന്യൂയോർക്ക്) നാഷണൽ ജനറൽ ട്രഷറായി റവ. ജോസഫ് മാത്യുവും(കാൽഗറി)
തെരെഞ്ഞെടുക്കപ്പെട്ടു.




