Home Daily news മാസ്ക്ക് ധരിക്കണം. കോവിസ് പരിശോധന കൂട്ടണം; ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങളോട് ,പ്രധാനമന്ത്രി നിർദ്ദേശിച്ചു

മാസ്ക്ക് ധരിക്കണം. കോവിസ് പരിശോധന കൂട്ടണം; ജാഗ്രത പുലർത്താൻ സംസ്ഥാനങ്ങളോട് ,പ്രധാനമന്ത്രി നിർദ്ദേശിച്ചു

0

തോമസ് ജേക്കബ് കണ്ണൂർ

മാസ്ക് ധരിക്കണം, കോവിഡ് പരിശോധന കൂട്ടണം; ജാഗ്രതപുലർത്താൻ സംസ്ഥാനങ്ങളോട് നിർദേശിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: ചൈനയിൽ പടരുന്ന കോവിഡ് ഉപവകഭേദമായ ബി.എഫ്. – 7 ഇന്ത്യയിലും സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്ത് ജാഗ്രത പുലർത്തണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എല്ലാവരും മാസ്ക് ധരിക്കണമെന്നും രാജ്യത്ത് കോവിഡ് ടെസ്റ്റ് വർധിപ്പിക്കണമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം പ്രധാനമന്ത്രി പറഞ്ഞു.
അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ പ്രത്യേക നിരീക്ഷണം നടത്തണം. ഓക്സിജൻ സിലിണ്ടർ, ഓക്സിജൻ പ്ലാറ്റ്, വെന്റിലേറ്ററുകൾ തുടങ്ങിയവ ഉറപ്പാക്കാനും സംസ്ഥാനങ്ങൾക്ക് പ്രധാനമന്ത്രി നിർദേശം നൽകി. മാസ്ക് ധരിക്കുന്നത് കർശനമാക്കാൻ തീരുമാനം എടുത്തിട്ടില്ല.
പ്രായമായവർക്കും , കുഞ്ഞുങ്ങൾക്കും ആരോഗ്യസ്ഥിതി നിരിക്ഷിക്കണം.
നേഴ്സുമാരടക്കമുള്ള വിദഗ്ദരുടെ സേവനങ്ങൾ ഉറപ്പ് വരുത്തണം. ആരോഗ്യസ്ഥിതി മോശമായവർക്കും മുൻകരുതൽ വാക്സിൻ എടുക്കാനും പ്രധാനമന്ത്രി നിർദേശിച്ചു. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണം. സംസ്ഥാനങ്ങൾ ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ചൈനയിൽ പടരുന്ന കോവിഡ് ഉപ വകഭേദമായ ബി.എഫ് -7 നാല് കേസുകൾ ഇന്ത്യയിൽ സ്ഥിരീകരിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി അവലോകന യോഗം വിളിച്ചുചേർത്തത്.
രാജ്യത്ത് ഗുജറാത്തിലും ഒഡിഷയിലും രണ്ടുപേർക്ക് വീതമാണ് പുതിയ വകഭേദം മൂലമുള്ള രോഗബാധ സ്ഥിരീകരിച്ചത്. ജൂലായ്, സെപ്റ്റംബർ, നവംബർ മാസങ്ങളിലാണ് ഇവ റിപ്പോർട്ട് ചെയ്തത്. ഗുജറാത്തിൽ രോഗം ബാധിച്ചവർ വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവരികയായിരുന്നു.
ഇവർ പൂർണ്ണമായും രോഗമുക്തരായിട്ടുണ്ടെന്നു മാണ് റിപ്പോർട്ട് .
കോവിഡിന്റെ 10 വകഭേദങ്ങളാണ് ഇന്ത്യയിൽ നിലവിലുള്ളത്. മാസ്കുകൾ ഉപയോഗിക്കുന്നത് ഉൾപ്പെടെയുള്ള മുൻകരുതലുകൾ സ്വീകരിക്കാൻ കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ നടന്ന യോഗത്തിന് ശേഷം നിർദ്ദേശം നൽകിയിരുന്നു. വാർത്ത തോമസ് ജേക്കബ് കണ്ണൂർ

LEAVE A REPLY

Please enter your comment!
Please enter your name here