ന്യൂസ്:- കെ.റ്റി ജോസഫ് പാലക്കാട്
ബ്ലസ്സ് പാലക്കാടും ഐപിസി നെന്മാറ സെന്റർ ഇവാഞ്ചലിസം ബോർഡിന്റെയും ഇടുക്കുപാറ ഐപിസി ബെഥേൽ വർഷിപ്പിൻറയും സംയുക്താഭിമുഖൃത്തിൽ മൂന്ന് ദിവസത്തെ പരസൃയോഗങ്ങളും മുറ്റത്ത് കൺവെൻഷനും നടന്നു കൊല്ലങ്കോട് വടവന്നൂ മുതലമട എന്നീ പഞ്ചായത്തുകളെ കേന്ദ്രീകരിച്ച് നടന്ന പ്രവർത്തനത്തിൽ ആയിരക്കണക്കിന് ലഘുലേഖകൾ വിതരണം ചെയ്തു അനേകം സ്ഥലങ്ങളിൽ കവല പ്രസംഗം നടത്തി പാസ്റ്റർ സെബാസ്റ്റ്യൻ, പാസ്റ്റർ വിനുപോൾ, എന്നിവർ മുറ്റത്ത് കൺവെൻഷനിൽ വചനം പ്രസംഗിച്ചു പാസ്റ്റർ ഓ വി ബാബു, പാസ്റ്റർ റെജി പി ഇടുക്കുപാറ, പാസ്റ്റർ സെബാസ്റ്റ്യൻ, പാസ്റ്റർ നാരായണൻ കുട്ടി പാസ്റ്റർ ബിനോയ് കെ ജെ എന്നിവർ പ്രവർത്തിനത്തിന് നേതൃത്വം കൊടുത്തു




