Home Daily news പി വൈ പി എ 77-ാംസംസ്ഥാന ക്യാമ്പിന്റെ രണ്ടാമത് അനുഗ്രഹ പ്രാർത്ഥന സംഗമം പട്ടം എലീം...

പി വൈ പി എ 77-ാംസംസ്ഥാന ക്യാമ്പിന്റെ രണ്ടാമത് അനുഗ്രഹ പ്രാർത്ഥന സംഗമം പട്ടം എലീം സഭയിൽ വച്ച് ഐപി സി തിരുവനന്തപുരം നോർത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ K ശമുവേൽ മുഖ്യസന്ദേശം നല്കി .

0

ന്യൂസ്: പാസ്റ്റർ ഷൈജുവെള്ളനാട്

2024 ഡിസംബർ 25-28 വരെ നെയ്യാർ ഡാം രാജീവ് ഗാന്ധി റിസർച്ച് സെന്ററിൽ വെച്ചു നടക്കുന്ന പി വൈ പി എ 77-മത് സംസ്ഥാന യുവജന ക്യാമ്പിന്റെ അനുഗ്രഹത്തിനു വേണ്ടിയുള്ള രണ്ടാമത് പ്രാർത്ഥന സംഗമം ഐ പി സി തിരുവനന്തപുരം നോർത്ത് സെൻ്ററിൻ്റെ നേതൃത്വത്തിൽ ഐപിസി പട്ടം എലീം ചർച്ചിൽ വച്ച്  2024 നവംബർ 24 ഞായറാഴ്ച വൈകുന്നേരം 06.30 ന്  ക്യാമ്പ് പ്രയർ കൺവീനർ പാസ്റ്റർ ഷൈജു വെള്ളനാടിന്റെ അധ്യക്ഷതയിൽ ഐ പി സി തിരുവനന്തപുരം നോർത്ത് സെൻ്റർ മിനിസ്റ്റർ പാസ്റ്റർ കെ ശമുവേൽ മുഖ്യസന്ദേശം നല്കി. തിരുവനന്തപുരംം  നോർത്ത് സെൻ്റർ പി വൈ പി എ പ്രസിഡൻറ് പാസ്റ്റർ വിഷ്ണു ദാനിയേൽ സ്വാഗതം ചെയ്യുകയും സംസ്ഥാന ക്യാമ്പ് പ്രയർ ജോയിൻ കൺവീനർ പാസ്റ്റർ സതീഷ് കുമാർ മധ്യസ്ഥ പ്രാർത്ഥനയ്ക്ക് നേതൃത്വം കൊടുക്കുകയും തിരുവനന്തപുരം നോർത്ത് സെൻ്റർ പി വൈ പി എ സെക്രട്ടറി Br ജയ്സൺ കെ രാജ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.ഗാന ശുശ്രുഷ ബ്രദർ എമിൽ റോയി ചെയ്തു. തിരുവനന്തപുരം സൺഡേസ്കൂൾ  മേഖല ട്രഷറർ ബ്രദർ ജെപ്സൻ രാജിൻ്റെ പ്രാർത്ഥനയോടെ യോഗം സെൻ്റർ മിനിസ്റ്റർ ആശിർവാദം പറഞ്ഞ് അവസാനിപ്പിക്കുകയും ചെയ്തു . സംസ്ഥാന പി വൈ പി എ വൈസ് പ്രസിഡന്റ് പാസ്റ്റർ മോൻസി പി മാമൻ,  സെക്രട്ടറി ബ്രദർ ജസ്റ്റിൻ നെടുവേലിൽ,ജോയിൻ സെക്രട്ടറി ബ്രദർ സന്ദീപ് വിളമ്പുകണ്ടം , യുവജന കാഹളം എഡിറ്റർ ബ്രദർ സുബിൻ ആലഞ്ചേരിയിൽ,ഐ പി സി തിരുവനന്തപുരം നോർത്ത് സെൻ്റർ സെക്രട്ടറി പാസ്റ്റർ സ്റ്റാൻലി ജോസ്, സെൻ്റർ വൈസ് പ്രസിഡൻ്റ് പാസ്റ്റർ റോയി ജോഷ്വാ ,ഐപിസി നെടുമങ്ങാട് ഏരിയ സെക്രട്ടറി പാസ്റ്റർ പ്രിൻസ്, തിരുവനന്തപുരം മേഖല വിമൻസ് ഫെലോഷിപ്പ് വൈസ് പ്രസിഡന്റ് സിസ്റ്റർ ശോശാമ്മ റോയ് തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here