സുനിൽ ഒറ്റപ്പാലം
അക്കിക്കാവ്: യുണൈറ്റസ് പെന്തെക്കോസ്ത്
ഫെല്ലോഷിപ്പ് കുന്നംകുളം ഒരുക്കുന്ന സംയുക്ത
വി.ബി.എസ് 2023 ഏപ്രിൽ 24 ( തിങ്കൾ) മുതൽ 27
വ്യാഴം) വരെ അക്കിക്കാവ് ദീനബന്ധു മിഷൻ
സെന്ററിൽ വെച്ച് നടത്തപ്പെടുന്നു.
തീമത്തി ഇൻസ്റ്റിറ്റ്യൂട്ട് ഒരുക്കുന്ന ഫെയ്ത് ഫാഷൻ എന്നതാണ് തീം. മാജിക്, പാട്ടുകൾ, സ്കിറ്റ്, ഗെയിംസ്, തുടങ്ങിയവ വി.ബി എസിന്റെ പ്രത്യേകതളാണ്. യു പി.എഫ് ചെയർമാൻ പിസ്റ്റർ പി വി. ജോൺസൺ, എ ജി കുന്നംകുളം സെന്റെർ പ്രിസ് ബിറ്റർ പാസ്റ്റർ ഇ.ജി. ജോസ്, പാസ്റ്റർ എം.ജി. ഇമ്മാനുവേൽ( ചർച്ച് ഓഫ് ഗോഡ് ഗുരുവായൂർ സെന്റർ മിനിസ്റ്റർ) എന്നിവർ മുഖ്യ അതിഥികളായി പങ്കെടുക്കും. പാസ്റ്റർ അനിൽ തിമോത്തി, ബെന്നി ജോസഫ്, പാസ്റ്റർ പി ജെ ജോണി, ഡോ: സാജൻ. സി. ജേക്കബ്, പാസ്റ്റർ കെ എ ഡേവിസ് തുടങ്ങിയവർ നേതൃത്വം നൽകും








