Home Daily news 1000 ടോർച്ചസ് ; മിഷൻ ചലഞ്ച് സെമിനാർ ഇന്ന് കുന്നംകുളത്ത്

1000 ടോർച്ചസ് ; മിഷൻ ചലഞ്ച് സെമിനാർ ഇന്ന് കുന്നംകുളത്ത്

0

കെ.റ്റി. ജോസഫ് പാലക്കാട്

ആയിരം ടോർച്ചസ്: മിഷൻ ചലഞ്ച് സെമിനാർ ഇന്ന് ജൂലൈ 6 ന് കുന്നംകുളം ടൗൺ ഏ.ജി ഹാളിൽ രാവിലെ 10 മണി മുതൽ 4 മണി വരെ നടക്കും.
സംഘടനാ വ്യത്യാസമില്ലാതെ പാസ്റ്റേഴ്സിനേയും യുവജനങ്ങളെയും സുവിശേഷീകരണത്തിനായി സജ്ജരാക്കുന്നതിനായി കേരളത്തിൽ മിഷൻ ചലഞ്ച് സെമിനാർ ‘ടോർച്ചസ്’ എന്ന പേരിൽ ജൂലൈ 3 ന് ആരംഭിച്ചു.. ഇവാ. സാജു ജോൺ മാത്യു ടാൻസാനിയ, ഡോ. കെ. മുരളീധരൻ ട്രൈബൽ മിഷൻ, ഡോ. എബി പി. മാത്യു ബീഹാർ, പാസ്റ്റർ വി.റ്റി. ഏബ്രഹാം എ.ജി. മലബാർ ഡിസ്ട്രിക്ട്, പാ ജോൺ മത്തായി ഓഡിഷ എന്നിവർ ക്ലാസുകൾ നയിക്കുന്നു.കൂടാതെ വടക്കേന്ത്യൻ മിഷനറിമാർ ഹൃദയസ്പർശിയായ ജീവിതാനുഭവങ്ങളും പങ്കുവയ്ക്കും. കേരളത്തിൽ 14 ജില്ലകളിലേയും സെമിനാറിനുള്ള ക്രമീകരണങ്ങൾക്ക് പാസ്റ്റർ സണ്ണി മാത്യു നേര്യമംഗലവും ഇവാ. സുനിൽ ടി. ശാമുവേൽ തിരുവല്ലയും നേതൃത്വം നൽകി വരുന്നു. ജൂലൈ 3 ഇടുക്കി 200 ഏക്കർ ബെഥേൽ ചർച്ച് ഓഫ് ഗോഡ് ഹാളിൽ സെമിനാർ നടന്നു..
ജൂലൈ 4 കട്ടപ്പന കെ.ജെ. മെമ്മോറിയൽ ടൗൺ ഹാളി സെമിനാർ നടന്നു..
ജൂലൈ 5 ബുധൻ രാവിലെ 10 മുതൽ വൈകിട്ട് 4 വരെ നെന്മാറ പേഴുംപ്പാറ ഐപി ശാലേം ചർച്ചിൽ സെമിനാർ നടന്നു..പാസ്റ്റർ ജിമ്മി കുര്യാക്കോസ്, പാസ്റ്റർ ജോഷി പി.എം., പാസ്റ്റർ ജോർജ് ഇ.വി., പാസ്റ്റർ ബിനു മാത്യു എന്നിവർ കോർഡിനേറ്റേഴ്സായി പ്രവർത്തിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: 9447674678, 9495271726, 9946652842, 8848366202

LEAVE A REPLY

Please enter your comment!
Please enter your name here