Home Daily news യു എ ഇ യിൽ വാഹനാപകടത്തിൽ മലയാളി മരണമടഞ്ഞു

യു എ ഇ യിൽ വാഹനാപകടത്തിൽ മലയാളി മരണമടഞ്ഞു

0

ന്യൂസ് റിപ്പോർട്ടർ :- ഷൈലേന്ദ്രൻ അലൈൻ UAE

പത്തനംതിട്ട അടൂർ പെരിങ്ങനാട് സ്വദേശി കാവട പുത്തൻ വീട്ടിൽ പരേതനായ കെ.എം.
യോഹന്നാന്റെയും മറിയാമ്മയുടെയും മകൻ ശ്രീ റിനു ജോണാണ് (36 വയസ്സ്) അബുദാബിയിൽ ജനുവരി 16 ഞാറാഴ്ച്ച നടന്നവാഹനാപകടത്തിൽ മരണമടഞ്ഞത്. രാവിലെ റിനു സഞ്ചരിച്ച മിനിവാൻ മഫ്റഖ് റോഡിൽ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാനിനു തീപിടിച്ചിരുന്നു. ബാസ്കിൻ റോബി സൺ
കമ്പനിയിൽ ഏ സി ടെക്നീഷ്യനായിരുന്നു ശ്രീ റിനു ജോൺ.
ഭാര്യ: ശ്രീമതി ലിൻസ സണ്ണി, മക്കൾ: സെറ മറിയം റിനു, ലെയ മറിയം റിനു.
സംസ്കാരം പിന്നീട് നാട്ടിൽ. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക. ജി.എം ന്യൂസിന്റെ ദുഃഖവും പ്രത്യാശയും അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here